മത്തങ്ങ വിത്തുകൾ പ്രതീകാത്മക ചിത്രം
Health

ഉറക്കമില്ലേ? ദിവസവും കഴിക്കാം മത്തങ്ങ വിത്തുകൾ

മെച്ചപ്പെട്ട ഉറക്കം ശരീരത്തിൽ മെലാറ്റോണിന്റെ ഉൽപാദനം വർധിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

റക്കമില്ലായ്മ പരിഹരിക്കാൻ ബെസ്റ്റാണ് മത്തങ്ങ വിത്തുകൾ. ഇതിൽ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ എന്ന സംയുക്തം ശാരീരികമായും മാനസികമായും വിശ്രമം നല്‍കുന്നു. ഇത് ​ഗുണമേന്മയുള്ള ഉറക്കം ലഭിക്കാൻ സഹായിക്കും. മെച്ചപ്പെട്ട ഉറക്കം ശരീരത്തിൽ മെലാറ്റോണിന്റെ ഉൽപാദനം വർധിപ്പിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും വീണ്ടെടുപ്പിനും പ്രധാനമാണ്.

മാഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകൾ. കൂടാതെ ഇതിൽ അടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പും നാരുകളും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ദീർഘനേരം വയറിന് സംതൃപി നൽകുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാനും മത്തങ്ങ വിത്തുകൾ ഡയറ്റിൽ ചേർക്കുന്നത് ഫലപ്രദമാണ്.

ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇതിലെ വിറ്റാമിന്‍ സി, ഇ, സിങ്ക്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക്, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും