രജിഷ വിജയൻ, അലി ഷിഫാസ് ഇൻസ്റ്റ​ഗ്രാം
Health

പരിക്കുകൾ വകവെച്ചില്ല, മസിൽ ലോസ് ഇല്ലാതെ ആറ് മാസം കൊണ്ട് കുറച്ചത് 15 കിലോ, രജിഷയുടെ അഡാർ ട്രാൻസ്ഫോർമേഷൻ

ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരമാണ് താരം കുറച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

രാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി നടി രജിഷ വിജയൻ നടത്തിയ ബോഡി ട്രാൻസ്ഫോർമോഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരമാണ് താരം കുറച്ചത്. കേൾക്കുമ്പോൾ സിംപിൾ ആണെങ്കിലും സം​ഗതി കുറച്ചു ടഫ് ആയിരുന്നുവെന്ന് രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് പറയുന്നു. അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്.

'ഖാലിദ് റഹ്മാന്റെ റഫറൻസിൽ 2024-ലാണ് രജിഷ ആദ്യമായി എന്റെയടുത്ത് വരുന്നത്. പാർക്ക്‌വേകൊച്ചിയിൽ വെച്ച് രജിഷയെ കാണുമ്പോൾ അവർ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു. മുൻപ് ഒരു ഷൂട്ടിങ്ങിനിടെ അവരുടെ ലി​ഗമെന്റുകൾക്ക് പരിക്കേറ്റിരുന്നു. എന്നാൽ ആരംഭിക്കാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടി രജിഷ എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു.

ആറ് മാസത്തിനുള്ളിൽ ശരീരഭാരം 15 കിലോ കുറച്ചു. മുൻപ് പിന്തുടർന്നിരുന്ന ക്രാഷ് ഡയറ്റുകൾക്ക് പകരം ബാലൻസ്ഡ് ആയ ഡയറ്റ് ആയിരുന്നു എടുത്തിരുന്നത്. മസിൽ ലോസ് ഇല്ലാതെയാണ് ശരീരഭാരം കുറച്ചത്. ഇതിനിടെ നിരവധി പരിക്കുകൾ ഉണ്ടായെങ്കിലും രജിഷ തളർന്നില്ല.- ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് കുറിപ്പില്‍ അലി ഷിഫാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT