ഫ്രിഡ്ജിൽ വെച്ച ചോറിന് ഇത്ര ​ഗുണങ്ങളോ 
Health

ഷു​ഗറുകാർക്ക് ബെസ്റ്റ്! ഫ്രിഡ്ജിൽ വെച്ച ചോറിന് ഇത്ര ​ഗുണങ്ങളോ

12 മുതൽ 24 മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും

Author : സമകാലിക മലയാളം ഡെസ്ക്

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം ഉപയോ​ഗിക്കുന്ന ശീലമുണ്ടോ? ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പൊതുധാരണ എന്നാൽ ചോറിന്റെ കാര്യം തിരിച്ചാണ്. അതതു ദിവസം പാകം ചെയ്ത ചോറിനെക്കാൾ ​ഗുണമുണ്ടത്രേ...

ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് സൂചിക കുറവായിരിക്കും. അതിനാൽ പ്രമേഹ രോ​ഗികൾക്കും ​ഗുണകരമാണ്.

12 മുതൽ 24 മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് വിദ​ഗ്ധർ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. ഫ്രിഡ്ജിൽ വെച്ച ചോറ് ദഹിക്കാനും എളുപ്പമാണ്. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു