ചോറ് വാർത്തതിന് ശേഷം കഞ്ഞിവെള്ളം കളയാറാണ് മിക്കവാറും പതിവ്. എന്നാൽ ഒരു ഗ്ലാസ് കഞ്ഞിവെള്ളം കൊണ്ട് നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മുടി വളരാൻ സഹായിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, കഞ്ഞിവെള്ളം മുടിയിൽ ഒരു നല്ല കണ്ടീഷണറായും പ്രവർത്തിക്കുന്നു.
മുടി വളർച്ച
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
താരൻ
തലേന്നത്തെ കഞ്ഞിവെള്ളത്തിൽ തല കഴുകുന്നത് താരൻ പോലുള്ള ഫംഗസുകൾ അകറ്റാൻ സഹായിക്കും. മാത്രമല്ല, ഇത് മുടിക്ക് നല്ല തിളക്കവും സിൽക്കി ടെക്സ്ചറും നൽകുന്നു.
കണ്ടീഷണർ
ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കഞ്ഞിവെള്ളം ഒരു കണ്ടീഷണറായി ഉപയോഗിക്കാവുന്നതാണ്. ഇത് മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കുന്നു. കൂടാതെ മുടിക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകളും കഞ്ഞിവെള്ളം നൽകുന്നു.
തലമുടി കഴുകാൻ
ഷാംമ്പൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.
കഞ്ഞി വെള്ളം ഹെയർപാക്ക്
തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.
ഒരു കപ്പ് കഞ്ഞി വെള്ളത്തിലേക്ക് 20 ഗ്രാം അളവിൽ ഉലുവ ചേർക്കുക. ഒരു രാത്രി വെച്ചശേഷം. രാവിലെ അരിച്ചെടുത്ത് നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ, ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates