ചെലവ് കുറഞ്ഞ സൗന്ദര്യ സംരക്ഷണമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ അതിനുള്ള മാർഗം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. അരി കഴുകിയ വെള്ളത്തിലാണ് ആ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. നൂറ്റാണ്ടുകളായി ഏഷ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഉപയോഗിച്ചു വരുന്ന ഒരു പ്രധാന ചേരുവയാണിത്. ഇതിൽ വിറ്റാമിൻ ബി, ഇ, അമിനോ ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങി ചർമസംരക്ഷണത്തിന് പറ്റിയ ഘടങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവിക ബ്യൂട്ടി ടോണറായി പ്രവർത്തിക്കുന്നു.
സ്വാഭാവിക ഗ്ലോ നൽകുന്നു
അരി കഴുകിയ വെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകുന്നത് ചർമത്തിന് സ്വഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. ഇത് ചർമത്തെ ഫ്രെഷ് ആയി സൂക്ഷിക്കുന്നു.
മുഖക്കുരു കുറയ്ക്കും
ഇതിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ചർമത്തിലുണ്ടാകുന്ന പ്രകോപനങ്ങളും ചുവപ്പും മുഖക്കുരുവുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്നു.
ചർമം ടൈറ്റാക്കും
അരി കഴുകിയ വെള്ളം ഒരു നാച്വുറൽ ടോണറായി പ്രവർത്തിക്കുന്നു. ചർമത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങൾ ചെറുതാക്കാൻ ഇത് സഹായിക്കും.
ടാനിങ്ങ് കുറയ്ക്കും
വെയിലേറ്റ് കരിവാളിച്ച ചർമം അരി കഴുകിയ വെള്ളത്തിൽ കഴുകുന്നത്, ചർമത്തിന് തണുപ്പ് നൽകാനും ടാൻ കുറയ്ക്കാനും സഹായിക്കുന്നു.
ഡ്രൈ സ്കിൻ ഉള്ളവർക്ക്
ചർമത്തിലെ ഈർപ്പത്തെ ലോക്ക് ചെയ്യാൻ അരി കഴുകിയ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് സഹായകരമാണ്.
മുടിയുടെ ആരോഗ്യത്തിന്
ഇതിൽ അടങ്ങിയ അമിനോ ആസിഡുകൾ മുടിയുടെ വേരുകൾക്ക് പോഷണം നൽകാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ഇത് മുടി കൂടുതൽ സ്മൂത്ത് ആന്റ് സിൽക്കിയാകാനും സഹായിക്കും. ചർമം എന്നപോലെ, ശിരോചർമത്തിലെ വരൾച്ച കുറയ്ക്കാനും താരൻ അകറ്റാനും അരി കഴുകിയ വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. മുടി പൊട്ടിപോകുന്നത് കുറയ്ക്കാനും ഇത് ഉപകാരപ്രദമായിരിക്കും.
എങ്ങനെ തയ്യാറാക്കാം
അരി നന്നായ കഴുകിയെടുക്കുക. ശേഷം ഒരു കപ്പ് അരിയിൽ രണ്ട് കപ്പ് വെള്ളം ചേർക്കുക. 20-30 മിനിറ്റിന് ശേഷം ആ വെള്ളം അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ അരിച്ചെടുത്ത വെള്ളം ഒരു ദിവസം മൂടിവെച്ചാൽ പുളിക്കും. ഇതിൽ കൂടുതൽ ആന്റിഓക്സിഡൻ്റുകൾ ഉണ്ടാകും. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ചർമസംരക്ഷണത്തിന്
ഒരു കോട്ടൺ ഉപയോഗിച്ച് മുഖത്ത് പുരട്ടുക, 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ-മൂന്നോ തവണ ചെയ്യാം.
മുടിയുടെ ആരോഗ്യത്തിന്
ഷാംപൂ ചെയ്തശേഷം അരി കഴുകിയ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. 10-15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചിലരിൽ അരി കഴുകിയ വെള്ളം വരൾച്ച ഉണ്ടാക്കാം.
സെൻസിറ്റീവ് സ്കിൻ ഉള്ളവർ ആദ്യം ചെറിയ ഭാഗത്ത് പരീക്ഷിക്കുക
പുളിപ്പിച്ച അരിവെള്ളം ഏറെ ദിവസം സൂക്ഷിക്കരുത്
ദുര്‍ഗന്ധം വന്നാൽ ഉപയോഗിക്കാതിരിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates