Ricewater for skincare Pinterest
Health

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

ചർമത്തിലെ കരിവാളിപ്പ് അഥവാ ടാൻ ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം.

Author : സമകാലിക മലയാളം ഡെസ്ക്

ധികം മെനക്കെടാതെ കഞ്ഞിവെള്ളം മാത്രം ഉപയോ​ഗിച്ച് ചർമത്തിലെ ടാൻ നീക്കിയാലോ? ക‍ഞ്ഞി.., കഞ്ഞിവെള്ളമൊന്നൊക്കെ കേൾക്കുമ്പോൾ പലരുടെയും മുഖം ചുളിയും. എന്നാൽ കരുതുന്നതിനപ്പറുമാണ് കഞ്ഞിയുടെ പവർ. ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം മികച്ചതാണ്.

ചർമത്തിലെ കരിവാളിപ്പ് അഥവാ ടാൻ ഒഴിവാക്കാൻ കുളിക്കുന്നതിന് മുൻ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോ​ഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമത്തെ തിളക്കമുള്ളതും മൃദുലവുമാക്കും.

മുഖത്തെ അടഞ്ഞ ചർമസുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചർമത്തിൽ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും.

കഞ്ഞിവെള്ളം മുടിയുടെ ആരോ​ഗ്യത്തിന്

ചർമത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം.

ഈ വെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളിൽ കഞ്ഞിവെള്ളം വെറുതേ തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ സ​ഹായിക്കും.

Rice water for skincare and hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

SCROLL FOR NEXT