rubbing eyes Pinterest
Health

കണ്ണ് ഇങ്ങനെ തിരുമ്മല്ലേ? കാഴ്ചശക്തി നഷ്ടമാകാം

കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണുകൾ തിരുമ്മുന്ന സ്വഭാവമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിസാരമെന്ന് തോന്നുന്ന ഈ ശീലം ഭാവിയിൽ കാഴ്ച നഷ്ടപ്പെടാൻ വരെ കാരണമായേക്കാം. കണ്ണുകൾ അമർത്തി തിരുമ്മുമ്പോൾ‌ നേർത്ത കോശങ്ങൾ നാശിക്കാനും നേത്രപടലത്തിന്‍റെ ആകൃതിമാറ്റം അഥവാ 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം.

കൂടാതെ കണ്ണുകൾ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികൾ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചിൽ എന്നിവയിലേക്കും നയിക്കാം. കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

കൈകൾ കണ്ണിൽ തൊടുന്നതിന് മുൻപ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കിൽ വശങ്ങളിൽ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകൾ നേരിട്ട് തിരുമ്മാൻ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ തണുത്തവെള്ളത്തിൽ കണ്ണുകൾ കഴുകുന്നതുമാണ് ശരിയായ രീതി.

കണ്ണുകളുടെ വശങ്ങളിൽ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകൾ ഡ്രൈ ആകുന്നത് ഒഴിവാക്കാൻ ഐ ഡ്രോപ്സ് ഉപയോ​ഗിക്കുന്നതാണ് ഫലപ്രദമെന്നും വിദ​ഗ്ധർ പറയുന്നു.

Rubbing eye may cause serious health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT