Onam sadhya pexels
Health

'ഇടത്തു നിന്ന് വലത്തോട്ട് വിളമ്പണം, എന്നാല്‍ കഴിക്കേണ്ടത് വലത്തു നിന്ന് ഇടത്തോട്ടും'; ഓണസദ്യയുടെ ചിട്ടവട്ടങ്ങൾ

ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്ന് ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നാണെല്ലോ ചൊല്ല്.., സദ്യയില്ലാത്ത ഓണം മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. തിരുവോണ നാളില്‍ ഏറ്റവും പ്രധാനം വിഭവസമൃദ്ധമായ സദ്യ തന്നെയാണ്. തൂശനിലയില്‍ 26 കൂട്ടം കറികളും ചോറും വിളമ്പി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വീട്ടിലെ എല്ലാവരും നിലത്തിരുന്നാണ് സദ്യ കഴിക്കുക. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്ന് ലഭിക്കും. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറികള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്.

നാട് ഓടുമ്പോള്‍ നടുവെ ഓടണമെല്ലോ...

കാലത്തിനനുസരിച്ച് ഓണക്കറികളിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് കാലത്ത് എരിശ്ശേരി സദ്യയില്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് എരിശ്ശേരിക്ക് പകരക്കാരനായി പലയിടത്തും കൂട്ടുകറി ഉപയോഗിക്കാറുണ്ട്. മട്ടിപ്പഴം അരിഞ്ഞിട്ടതില്‍ തൈരുകൂടി കലര്‍ത്തിയതായിരുന്നു പണ്ടത്തെ മധുരക്കറി. ഇന്ന് അതിനു പകരം കൈതച്ചക്കയോ മാമ്പഴമോ ആണ് ഉപയോഗിക്കുന്നത്.

സദ്യ വിളമ്പുന്നതിലും ഉണ്ട് ചില ചിട്ടവട്ടങ്ങള്‍

സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില രീതികളുണ്ട്. ദഹനപ്രക്രിയയെ കൃത്യമായി സംതൃപ്തി പെടുത്തിയാണ് സദ്യയുടെ നിയമാവലി പഴമക്കാര്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്. മൂപ്പെത്തിയതോ തീരെ തളിരോ ആകാത്ത വാഴയിലയാണ് സദ്യ വിളമ്പാന്‍ നല്ലത്. തൂശനിലയുടെ അഗ്രഭാഗം ഉണ്ണാനിരിക്കുന്ന ആളുടെ ഇടതു വശത്തേക്ക് വരുന്ന രീതിയിലാവണം വയ്ക്കാന്‍. ഇലയുടെ ആദ്യപകുതിയില്‍ തൊടുകറികളും രണ്ടാം പകുതിയില്‍ ചോറും വിളമ്പും.

ഇടത്തു നിന്ന് വലത്തോട്ടാണ് വിഭവങ്ങള്‍ വിളമ്പേണ്ടത്. എന്നാല്‍ കഴിക്കുന്നതോ വലത്തു നിന്ന് ഇടത്തോട്ടും. കിഴക്കോട്ട് തിരിഞ്ഞ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അര്‍ദ്ധപത്മാസനത്തിലിരുന്ന് സദ്യയുണ്ണുന്നതാണ് പരമ്പരാഗതമായ രീതി. ഈ ഇരുപ്പ് ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിന് സഹായിക്കുന്നു.

സദ്യ കഴിക്കേണ്ട വിധം

തൂലനിലയിൽ ആദ്യം എത്തുക ഉപ്പാണ്. പിന്നാലെ കായ വറുത്തതും ശർക്കരവരട്ടിയും ഹാജർ വെക്കും. തുടർന്ന് പഴവും പപ്പടവും വരും. ഇതിന് ശേഷമാണ് കറികൾ ഓരോരുത്തരുടെയും വരവ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ. പിന്നാലെ അവിയലും തോരനും കാളനും എത്തും. ഇവയ്ക്ക് ശേഷമാണ് ചോറ് വിളമ്പേണ്ടത്.

ചോറിന് മീതേ പരിപ്പ്, അതിന് മീതേ നെയ് ഒഴിക്കും. ഇനി സദ്യ കഴിച്ചു തുടങ്ങാം. ചോറും പരിപ്പും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. ശേഷമാണ് സാമ്പാറിന്‍റെ എൻട്രി. രണ്ടാം ഘട്ടം ചോറും സാമ്പാറും കൂട്ടി കഴിക്കാം. തുടർന്ന് അവിയലും എരിശ്ശേരിയും ചേർത്ത് ഉണ്ണണം. എല്ലാ തോടുകറികളും ഇതിനൊപ്പം കൂട്ടണം. ശേഷം പുളിശ്ശേരി കൂട്ടി മൂന്നാം ഘട്ടം ചോറു കഴിക്കണം. ഇത്രയുമൊക്കെ കഴിഞ്ഞാൽ അൽപം മധുരം ആവാം. ഇലയിൽ അൽപം ചോറ് നീക്കി വെച്ച് പായസത്തിന് ഇടം കൊടുക്കണം. പായസത്തിനൊപ്പം പഴവും ചേർത്ത് കഴിക്കാം.

ഇതൊക്കെ ഒടുവില്‍ ദഹിക്കുന്നതിനായി ഇലയിൽ നീക്കിവെച്ചിരുന്ന ചോറിനൊപ്പം അൽപ്പം പച്ചമോരും രസവും കൂട്ടി കഴിക്കാം. സൈഡിൽ ഇരിക്കുന്ന നാരങ്ങ അച്ചാർ കൂടി ഒന്ന് രുചിച്ച ശേഷം സംതൃപ്തിയോടെ ഇല മടക്കാം.

ഓണ വിഭവങ്ങൾ

ഉപ്പ്, കായ വറുത്തത്, ശർക്കര വരട്ടി, പഴം, പപ്പടം, ഇഞ്ചിക്കറി, അച്ചാർ, മുളക് കൊണ്ടാട്ടം, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, വെള്ള കിച്ചടി, ഓലന്‍, കാളൻ, ബീറ്റ്റൂട്ട് കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, തോരന്‍, അവിയല്‍, എരിശേരി, പരിപ്പ്, നെയ്യ്, സാമ്പാര്‍, പുളിശ്ശേരി, അടപ്രഥമന്‍, പാലട പായസം, രസം, മോര്.

Healthy Feast; How to Eat onam sadhya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT