എസ് ജയശങ്കർ ദിനചര്യ (S Jaishankar) എക്സ്
Health

യോഗ, സ്ക്വാഷ് ​ഗെയിം, ഭാര്യയ്ക്കൊപ്പമുള്ള നടത്തം; ആരോ​ഗ്യത്തിന് പിന്നിലെ രഹസ്യം പറഞ്ഞ് എസ് ജയശങ്കർ

രാവിലെയുള്ള യോഗ, ഫിസിയോതെറാപ്പി ശൈലിയിലുള്ള വ്യായാമങ്ങള്‍ എന്നിവയാണ് ശാരീരികമായും മാനസികാമായും ശക്തിപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

തിരക്കിനിടയിലും അച്ചടക്കമുള്ള ഒരു മോര്‍ണിങ് ദിനചര്യ പാലിക്കുന്നതാണ് 70-ാം വയസിലും ശാരീരികക്ഷമതയും ഉന്മേഷവും നിർത്തുന്നതിന് പിന്നിലെ രഹസ്യമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S Jaishankar). ഓരോ ദിവസവും വളരെ തിരക്കുപിടിച്ച ഷെഡ്യൂൾ ആയിരിക്കും ഉണ്ടാവുക. എന്നാൽ പ്രഭാത ദിനചര്യയിൽ വിട്ടുവീഴ്ച ചെയ്യാറില്ല. മിക്ക ദിവസങ്ങളിലും പുലർച്ചെ രണ്ട് വരെയുള്ള കോളുകളും കൂടിക്കാഴ്ചകൾക്കും ശേഷം രാവിലെ ആറ് മണിയോടെ അടുത്ത ദിവസം ആരംഭിക്കുന്നു.

രാവിലെയുള്ള യോഗ, ഫിസിയോതെറാപ്പി ശൈലിയിലുള്ള വ്യായാമങ്ങള്‍ എന്നിവയാണ് ശാരീരികമായും മാനസികാമായും ശക്തിപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ. ശേഷം ഭാര്യയുമൊത്ത് അര മണിക്കൂർ നടത്തമാണ്. ഇത് വ്യായാമമെന്ന രീതിയിൽ മാത്രമല്ല, പങ്കാളിയുമായുള്ള ബന്ധത്തെ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്. കുറഞ്ഞ പക്ഷം അത്ര നേരമെങ്കിലും തമ്മിൽ സംസാരിക്കാൻ കഴിയുന്നത് ഒരു ബോണസാണെന്നും അദ്ദേഹം യുവർ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മറ്റൊന്ന് സ്ക്വാഷ് ​ഗെയിം ആണ്. കഴിഞ്ഞ നാല് വർഷമായി സ്ഥിരമായി സ്ക്വാഷ് ​ഗെയിം ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ജോലിയും ക്ഷേമവും തമ്മിലുള്ള ബാലൻസ്

പത്രങ്ങള്‍ വായിക്കുന്നതിലൂടെയും ​ഗ്ലോബൽ സമ്മറികളിലൂടെയും രാവിലെ ആഗോളതലത്തില്‍ സംഭവിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. അവയുടെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള ദിനചര്യ, അതിപ്പോൾ ഒരു ശീലമായെന്നും അദ്ദേഹം പറയുന്നു. തന്റെ ഷെഡ്യൂൾ എപ്പോഴും പ്രവചനാതീതമാണെന്നും അദ്ദേഹം പറയുന്നു. ഔദ്യോ​ഗികമായി അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ 9.30നാണ്. ഉന്നതതല യോഗങ്ങൾ, മന്ത്രാലയ അവലോകനങ്ങൾ, പ്രധാന നയതന്ത്ര തീരുമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ കൂടിക്കാഴ്ചകള്‍, യോഗകള്‍, വൈകിയുള്ള ഫോണ്‍ കോളുകള്‍ എന്നിവ കാരണം വൈകുന്നേരങ്ങളും ഒരുപോലെ തിരക്കേറിയതായിരിക്കും.

തിരിക്കിനിടയിലും സംഗീതം, വിനോദം, വായന എന്നിവയ്ക്കായി സമയം കണ്ടെത്താറുണ്ട്. പലപ്പോഴും ഫ്ലൈറ്റ് യാത്രയ്ക്കിടെ വെബ് സീരിസ് കാണാറുണ്ട്. 45 മിനിറ്റ് ഉള്ള എപ്പിസോഡുകള്‍ ആയതിനാല്‍ സിനിമയെക്കാല്‍ അതാണ് സൗകര്യമെന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT