സ്വപ്നം കാണുന്നത് മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ?  
Health

സ്വപ്നം കാണുന്നത് മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ?

അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും

സമകാലിക മലയാളം ഡെസ്ക്

റക്കത്തിനിടെ നല്ലതും മോശവുമായ പല സ്വപ്നങ്ങളും വന്നു പോകാറുണ്ട്. അതിൽ ചിലതൊക്കെ ഓർമയിൽ ഉണ്ടാകും. മറ്റ് ചിലതാകട്ടെ എത്ര ഓർക്കാൻ ശ്രമിച്ചാലും പിടിതരില്ല.

എന്നാൽ അമിതമായി സ്വപ്‌നം കാണുന്നത്‌ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും.

അമിതമായി സ്വപ്നം കാണുന്നതിന്റെ പിന്നിലെ കാരണങ്ങള്‍

  • ഉയർന്ന തോതിലുള്ള മാനസിക സമ്മർദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. ഉത്‌കണ്‌ഠ അലട്ടുന്നവർ അമിതമായി സ്വപ്നം കാണാറുണ്ട്. ശ്വസന വ്യായാമങ്ങളും യോ​ഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മർദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും.

  • ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാറുണ്ട്. ആഹാരക്രമത്തിലെ പോഷണക്കുറവ്‌, താളം തെറ്റിയ ഉറക്കശീലങ്ങൾ, അമിതമായ കഫീൻ ഉപയോ​ഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കണ്ട് ഉറക്കം തടസ്സപ്പെടാനുമൊക്കെ കാരണമാകും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും.

  • ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ്‌ പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും.

  • സ്ലീപ്‌ അപ്‌നിയ, നാർകോലെപ്‌സി, റെസ്റ്റലസ്‌ ലെഗ്‌ സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്‌നം കാണാൻ കാരണമായേക്കാം.

  • ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT