ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ് തൊഴിൽ ജീവിതവും വ്യക്തിജീവിതവും. എന്നാൽ പലപ്പോഴും ഇവ രണ്ടിനെയും ഒരുമിച്ച് കൂട്ടിക്കുഴച്ച് രണ്ടും അവതാളത്തിലാക്കുന്ന പതിവ് പലർക്കുമുണ്ട്. ഇത് ഊർജ്ജം ഇല്ലായ്മയിലേക്കും സ്വയം പരിചരിക്കാൻ സമയം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നതിലേക്കും നയിക്കും. എന്നാല്‍ മികച്ച പ്രകടനത്തിനും ഉൽപാദനക്ഷമതയ്ക്കും സ്വയം പരിപാലിക്കാൻ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.
മൊബൈൽ ചാർജ് ആകാൻ എടുക്കുന്ന സമയം പോലും വേണ്ട, ശരിക്കും സ്വയം ഒന്ന് റീചാർജ് ആവാൻ. 'ആവശ്യം'- ഉണ്ടാവുക എന്നതാണ് പ്രധാനം. തിരക്കിനിടെ സ്വയം പരിചണത്തിനായി സമയം കണ്ടെത്താൻ മൂന്ന് വഴികൾ
30 സെക്കന്റിൽ സെൽഫ് കെയർ ചെയ്യാം. ശ്വസനം, നിയന്ത്രണം, പുനഃകേന്ദ്രീകരണം- ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാർ പാർക്ക് ചെയ്ത് ഇറങ്ങുന്നതിന് തൊട്ടു മുൻപ് അല്ലെങ്കിൽ മീറ്റിങ്ങിന് കയറുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിൽ പിരിമുറുക്കം ഒഴിവാക്കാനും വർത്തമാനകാലത്തിലേക്ക് മടങ്ങാനും ഒരു ദീർഘനിശ്വാസം എടുക്കുക. ഈ ചെറിയ പ്രവർത്തി സമ്മർദ നിലകൾ കുറയ്ക്കുകയും ഊർജ്ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തിരക്കിലായിരിക്കുമ്പോൾ പലപ്പോഴും മടുപ്പ് തോന്നും. മടുപ്പ് ഒഴിവാക്കാൻ കൃത്യമായ അതിരുകൾ വെയ്ക്കുക എന്നതാണ് മികച്ച മാർഗം. നോ എന്ന് പറയുന്നത് പരുഷമല്ല, അത് സ്വയം പരിപാലിക്കുന്നതിനുള്ള മികച്ച് മാർഗമാണം. അമിത ജോലിഭാരത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. മാത്രമല്ല, ഇത് സമ്മർദം കുറയ്ക്കുകയും ശാന്തമായ മാനസികാവസ്ഥ നൽകുകയും ചെയ്യുന്നു.മനഃപൂർവ്വം സന്നിഹിതനായിരിക്കുക.
സ്വയം പരിചരണത്തിന് സമയമില്ലെന്ന് പലരും കരുതുന്നു, പക്ഷേ അവർക്ക് യഥാർത്ഥത്തിൽ ഇല്ലാത്തത് സാന്നിധ്യമാണ്. ഉച്ചഭക്ഷണ സമയത്ത് ഫോൺ താഴെ വയ്ക്കുക. മൾട്ടിടാസ്കിങ് ഇല്ലാതെ അർത്ഥവത്തായ ഒരു സംഭാഷണം നടത്തുക. നിങ്ങളുടെ സമയവും ഊർജ്ജവും ലക്ഷ്യബോധത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, ലൗകിക നിമിഷങ്ങൾ പോലും പുനഃസ്ഥാപിക്കുന്നതായി മാറുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates