Shah Rukh Khan Instagram
Health

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

പരമ്പരാഗതമായ വിഭവസമൃദ്ധമായ ഭക്ഷണങ്ങളും തന്റെ ഡയറ്റില്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ കിങ് ഖാന് ഇന്ന് 60-ാം പിറന്നാൾ. പ്രായത്തെ തോൽപ്പിക്കുന്ന ഷാരൂഖിന്റെ ആരോ​ഗ്യത്തിന്റെ സൗന്ദര്യത്തിന്റെയും രഹസ്യം വളരെ സിംപിളാണ്. വർഷങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതിയെ കുറിച്ചു പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

വിലയേറിയ ഫാൻസി ഭക്ഷണരീതികളോട് തനിക്ക് താൽപര്യമില്ല. പരമ്പരാഗതമായ വിഭവസമൃദ്ധമായ ഭക്ഷണങ്ങളും തന്റെ ഡയറ്റില്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറയുന്നു. മുളപ്പിച്ച പയറുകള്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, മുട്ടയുടെ വെള്ള, പരിപ്പ് ഇതാണ് വര്‍ഷങ്ങളായുള്ള തന്‍റെ ‍ഡയറ്റിലെ പ്രധാനികളെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു വളരെ പ്രധാനമാണെന്നും കിങ് ഖാന്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ വെള്ളയരി, മധുരം, മദ്യം എന്നിവ പൂര്‍ണമായും ‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി. പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാണ് മുന്‍ഗണന നല്‍കാറെന്നും അദ്ദേഹം പറയുന്നു.

തന്തൂരി ചിക്കനാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. ഉച്ചഭക്ഷണമായി മിക്കപ്പോഴും മീന്‍ അല്ലെങ്കില്‍ തന്തൂരി ചിക്കന്‍ പച്ചക്കറിക്കൊപ്പമാണ് കഴിക്കാറ്. ഒരു ദിവസം രണ്ട് തവണ മാത്രമാണ് കിങ് ഖാന്‍ ഭക്ഷണം കഴിക്കുന്നത്. ഉച്ചഭക്ഷണവും രാത്രിഭക്ഷണവുമാണിതെന്നും ഇടയ്ക്ക് ഒന്നും തന്നെ കഴിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ശരീരത്തിന്റെ ജലാംശം നിലനിര്‍ക്കാന്‍ ധാരാളം വെള്ളവും ഇളനീരുമെല്ലാം കുടിക്കുന്നതിനെക്കുറിച്ചും അതില്‍ പരാമര്‍ശമുണ്ട്.

Shah Rukh Khan diet and fitness secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT