Shake Hands Pinterest
Health

പരിചയം പുതുക്കാൻ മാത്രമല്ല, ഷേക്ക്ഹാൻഡിലൂടെ ഹൃദയാരോ​ഗ്യവും മനസ്സിലാക്കാം

ഹാന്‍ഡ് ഗ്രിപ്പ് കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

രു ഹസ്തദാനത്തിലൂടെ സൗഹൃദം പുതുക്കുന്നവരും പരിചയക്കാരെ ഉണ്ടാക്കുന്നവരുമുണ്ട്. എന്നാൽ അതിനപ്പുറം, ഹസ്തദാനം ഹൃദയാരോ​ഗ്യത്തെ മനസ്സിലാക്കാനുള്ള ഒരു മാർ​ഗം കൂടിയാണെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹൃദയാരോഗ്യവും പേശികളുടെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

പേശികൾ രക്തസമ്മർദവും ഉപാപചയം വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുള്ള നിർണായക പങ്കുവഹിക്കുന്നു. ഹാന്‍ഡ് ഗ്രിപ്പ് കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഹൃദയത്തിൽ നിന്ന് ശരീര ഭാഗങ്ങളിലേക്ക് കൃത്യമായ രക്തയോട്ടം നടക്കാതെ വരുമ്പോള്‍ പേശികളുടെ ബലം കുറയുകയും ഹാന്‍ഡ് ഗ്രിപ്പ് കുറയുകയും ചെയ്യുമെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹൃദയമിടിപ്പ് കുറയുന്നതും ദുര്‍ബലമായ തണുത്ത കൈകളും ശരീരത്തില്‍ കൃത്യമായ രക്തയോട്ടം നടക്കാത്തതിന്‍റെയും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങളുടെയും സൂചനയായിരിക്കാം. ഹൃദ്രോഗത്തിൻ്റെ വ്യക്തമായ സൂചനയല്ലെങ്കിലും സ്ഥിരമായ കൈകളിലെ തണുപ്പ് വൈദ്യസഹായം തേടേണ്ട കാര്യമാണ്. ആത്മവിശ്വാസവും ഊഷ്മളവുമായ ഹസ്തദാനത്തിന് ആന്തരിക സന്തോഷം ആശയവിനിമയം നടത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയും.

Shaking Hands that indicate Heart Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെറ്റ് ഇല്ലേ? പ്രശ്നമില്ല; ഇനി കോളജിൽ അധ്യാപകരാകാം, യുജിസിയുടെ പുതിയ തീരുമാനം

കട്ടിങ് ബോർഡിലെ ദുർ​ഗന്ധം മുതൽ ടാപ്പുകളിലെ കറകൾ വരെ; ഉപ്പും നാരങ്ങയും ചേർത്തുള്ള ക്ലീനിങ് ടിപ്സ്

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ