ശില്‍പ ഷെട്ടിയുടെ നോ-കാര്‍ബ്സ് ഡയറ്റ് വൈറല്‍ ( Shilpa Shetty) ഇൻസ്റ്റ​ഗ്രാം
Health

രാത്രി 7 മണിക്ക് ശേഷം ചോറും റൊട്ടിയും കഴിക്കില്ല, ശില്‍പ ഷെട്ടിയുടെ നോ-കാര്‍ബ്സ് ഡയറ്റ് വൈറല്‍

ബോളിവുഡില്‍ ഫിറ്റ്‌നസിന് അത്രയേറെ ശ്രദ്ധ നല്‍കുന്ന താരമാണ് ശില്‍പ ഷെട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

ഴ് മണിക്ക് ശേഷം കാബ്‌സ് അടങ്ങിയ ഭക്ഷണം കഴിക്കാറില്ലെന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ബോളിവുഡില്‍ ഫിറ്റ്‌നസിന് അത്രയേറെ ശ്രദ്ധ നല്‍കുന്ന താരമാണ് ശില്‍പ ഷെട്ടി (Shilpa Shetty's No Carbs Diet). കഴിഞ്ഞ ആഴ്ചയാണ് താരം തന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചത്.

ശില്‍പ ഷെട്ടിയുടെ നോ-കാര്‍ബ്‌സ് ഡയറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വേയ്റ്റ് ലോസ് കോച്ച് ആയ സുമിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇക്കാര്യം വിശദീകരിക്കുന്നു.

രാത്രി കാബ്‌സ് അടങ്ങിയ ചോറ്, റൊട്ടി, ബിസ്‌കറ്റ് പോലുള്ളവ കഴിക്കുന്നത് ദിവസം മുഴുവന്‍ ഡയറ്റ് ചെയ്യുന്നതില്‍ വെള്ളമൊഴിക്കുന്നതു പോലെയാണെന്ന് അദ്ദേഹം പറയുന്നു. രാത്ര സമയത്ത് മെറ്റബോളിസം മന്ദഗതിയിലാവുകയും ശരീരം ആക്ടീവ് അല്ലാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാബ്‌സിനെ ഊര്‍ജ്ജമാക്കി മാറ്റുന്നതിന് പകരം കൊഴുപ്പിന്റെ രൂപത്തില്‍ ശേഖരിച്ചു വയ്ക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വൈകുന്നേരം ഏഴ് മണിക്ക് ശേഷം കാബ്‌സ് കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. ദിവനചര്യയില്‍ ഉണ്ടാക്കുന്ന ഈ ഒരു ചെറിയ മാറ്റം ഒരു മാസത്തില്‍ നിങ്ങളുടെ മൂന്ന് മുതല്‍ നാല് കിലോ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

രാത്രി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  • റൊട്ടി, ചോറ്, ബ്രേഡ്

  • ബിസ്‌ക്കറ്റ്

  • പാസ്ത, ന്യൂഡില്‍സ്

  • പഴം, മാങ്ങ പോലെ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങള്‍

രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

രാത്രി കാബ്‌സ് കഴിക്കുന്നതിന് പകരം, ലളിതമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

  • ടോഫു അല്ലെങ്കില്‍ പനീര്‍

  • മൂങ്ദാല്‍ സൂപ്പ്

  • എഗ്ഗ് ബുര്‍ജി

  • സലാഡ്

  • റോസ്റ്റഡ് മക്കാന

  • നട്‌സും ഹോര്‍ബല്‍ ചായയും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി