shower tips Meta AI Image
Health

എപ്പോൾ കുളിക്കുന്നതാണ് നല്ലത്, രാവിലെയോ രാത്രിയോ?

ചൂടു വെള്ളം പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചൂടുകൂടിയതോടെ ദിവസത്തിൽ രണ്ട് നേരം കുളിച്ചാലും തികയില്ലെന്ന മട്ടാണ്. ശരീരം വ‍ൃത്തിയാക്കുക മാത്രമല്ലല്ലോ, ശാരീരികമായും മാനസികമായും ഫ്രഷ് ആയിയിരിക്കാനും കുളിക്കുന്നത് നല്ലതാണ്. പകലു കുളിക്കുന്നവരും രാത്രി കുളിക്കുന്നവരുമുണ്ട്. രാവിലെയുള്ള കുളിക്കും വൈകുന്നേരമുള്ള കുളിക്കും ശാസ്ത്രീയമായി വ്യത്യാസങ്ങളുണ്ടെന്നാണ് വിദ​ഗ്ധ‍രുടെ അഭിപ്രായം.

ഏഷ്യൻ രാജ്യങ്ങളിൽ പൊതുവെ രാത്രിയിലാണ് കുളിക്കാൻ തിരഞ്ഞെടുക്കുന്നത്. രാത്രിയിലത്തെ കുളി ശരീരത്തെ ക്ലെൻസ് ചെയ്യുകയും പകലത്തെ അഴുക്കുകളും വിഷാംശങ്ങളുമെല്ലാം അകറ്റുകയും ശരീരത്തിന് വിശ്രമം നൽകുകയും മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്നത്.

എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ ആളുകളും രാവിലെയാണ് കുളിക്കാറ്. രാവിലെയുള്ള കുളി ഉന്മേഷവും ഊർജവും നൽകുകയും ദൈനംദിന പ്രവൃത്തികൾ കൃത്യതയോടെ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ജീവിതശൈലി, കാലാവസ്ഥ, വ്യക്തിപരമായ മുൻ​ഗണനകൾ എന്നിവയനുസരിച്ച് ഓരോരുത്തർക്കും കുളിക്കാൻ ശരിയായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

രാത്രി കുളിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

  • ചൂടു വെള്ളം പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു.

  • മനസ്സും ശരീരവും റിലാക്സ് ആകാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കം ലഭിക്കും.

  • പകൽ സമയത്തുള്ള വിയർപ്പ്, അഴുക്ക്, അന്തരീക്ഷത്തിലെ മലിനവസ്തുക്കൾ ഇവയെല്ലാം രാത്രി കുളിക്കുന്നതിലൂടെ അകറ്റുന്നു.

  • ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.

  • ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥകളിൽ രാത്രിയിലെ കുളി ഏറ്റവും ഗുണകരമാണ്.

രാവിലെ കുളിച്ചാലുള്ള ഗുണങ്ങൾ

  • ദിവസം തുടങ്ങുമ്പോൾ കുളിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും കിട്ടാൻ സഹായിക്കുന്നു.

  • ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

  • മാനസികാവസ്ഥ മെച്ചപ്പെടുത്താനും രാവിലെയുള്ള കുളി സഹായിക്കും.

Shower at morning vs night, Which is healther

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം'; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന; നാലു ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ കേസ്

വിമാന ടിക്കറ്റിനും ഇഎംഐ, തവണകളായി അടക്കാം; പ്രവാസികള്‍ക്കായി എമിറേറ്റ്സിന്റെ പ്രഖ്യാപനം

എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസ്: ധാരാ സിങ് പുറത്തേയ്‌ക്കോ? മോചന ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം