Shreya Ghoshal Hair Care Instagram
Health

പരീക്ഷണത്തിന് നിൽക്കാറില്ല, വർഷങ്ങളായി ഈയൊരു പ്രൊഡക്ട് മാത്രം; മുടിയുടെ ആരോ​ഗ്യരഹസ്യം വെളിപ്പെടുത്തി ശ്രേയ ഘോഷാൽ

മുടി പൊട്ടിപ്പോകുന്നതിനും വരളുന്നതിനുമുള്ള പ്രധാന കാരണം പ്രോട്ടീൻ നഷ്ടമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. അതിനായി സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകുന്ന വിലകൂടിയ ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ അത്രയൊന്നും ആവശ്യമില്ലെന്നാണ് ​ഗായിക ശ്രേയ ഘോഷാലിന്റെ അഭിപ്രായം. ബ്രിട്ടീഷ് വോ​ഗ് അവരുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ശ്രേയ ഘോഷാലിന്റെ ലളിതമായ കേശസംരക്ഷണ പരിഹാരം ഇതാണ്...

നീണ്ട ഇടതൂർന്ന ആരോഗ്യമുള്ള തൻ്റെ മുടിയുടെ രഹസ്യം സങ്കീർണമായ ദിനചര്യകളോ വിലകൂടിയ ഉൽപ്പന്നങ്ങളോ അല്ല, മറിച്ച് നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണയാണെന്ന് ശ്രേയ ഘോഷാൽ പറയുന്നു. ഭാരമേറിയ ഉൽപ്പന്നങ്ങളോ ചികിത്സയോ ഇല്ലാതെ ആരോ​ഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുന്ന വിശ്വസനീയമായ പ്രകൃതിദത്ത പരിഹാരമാണിതെന്ന് അവർ വിശേഷിപ്പിച്ചു.

വെളിച്ചെണ്ണയും മുടിയുടെ ആരോ​ഗ്യവും

മുടി പൊട്ടിപ്പോകുന്നതിനും വരളുന്നതിനുമുള്ള പ്രധാന കാരണം പ്രോട്ടീൻ നഷ്ടമാണ്. ഇത് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. കുളിക്കുന്നതിന് മുൻപും ശേഷവും വെളിച്ചെണ്ണ ഉപയോ​ഗിക്കാം. പതിവായി ഉപയോ​ഗിക്കുന്നത് മുടിക്ക് തിളക്കവും ആരോ​ഗ്യവും വെയ്ക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ മുടി പൊട്ടുന്നത് കുറയ്ക്കാനും സ്കാൽപിൽ ജലാംശം മെച്ചപ്പെടുത്താനും മുടിയുടെ ഘടന സംരക്ഷിക്കാനും സഹായിക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ടിൽ ​ഗവേഷകർ പറയുന്നു.

വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആഴത്തിൽ സ്വാധീനിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുള്ള മുടിക്കും വെളിച്ചെണ്ണ ഫലപ്രദമാണ്.

ആരോഗ്യമുള്ള മുടിക്ക് എപ്പോഴും ചെലവേറിയ പരിഹാരങ്ങൾ ആവശ്യമില്ല. വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് പോലുള്ള ഒരു ലളിതമായ ശീലം മുടിയുടെ ശക്തി, തിളക്കം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നും അവർ പറയുന്നു.

Struggling with hair problems? Shreya Ghoshal reveals a simple remedy for long healthy hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

പുതിയ ‘വള്ളുവനാട്’ ജില്ല വേണം, ആസ്ഥാനം പട്ടാമ്പി; നിയമസഭയിൽ ആവശ്യവുമായി മുഹമ്മദ് മുഹ്സിൻ

'മലയാളത്തില്‍ നിന്നും മറ്റൊരു രത്‌നം, ഈ മാസ്റ്റര്‍പീസ് കാണാതെ പോകരുത്'; ബാലന് കയ്യടിച്ച് ജ്യോതിക

ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍