Sugar Meta AI Image
Health

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങൾ

പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിൽ പഞ്ചസാര കൂടിയാൽ ആരോ​ഗ്യം അത്ര മധുരിക്കണമെന്നില്ല. കരിമ്പിൻ നീര് പല ഘട്ടങ്ങളിലായി സംസ്കരിച്ചെടുക്കുന്നതാണ് പഞ്ചസാര. കരിമ്പിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയിൽ കാര്യമായ പോഷക​ഗുണങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

പേരിനു മാത്രമുള്ള കലോറിയാണ് പഞ്ചസാരയിൽ അടങ്ങിയിട്ടുള്ളത്. ഒരു സ്പൂൺ പഞ്ചസാരയിൽ ഏതാണ്ട് 20 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പഞ്ചസാരയുടെ അമിത ഉപയോ​ഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയാറ്. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്.

ശരീരഭാരം

പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോ​ഗങ്ങളിലേക്ക് ഇത് നയിക്കും.

പ്രമേഹവും പിസിഒഎസും

അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.

ഹൃദ്രോഗ സാധ്യത

പഞ്ചസാരയുടെ ഉയർന്ന ഉപഭോ​ഗം രക്തസമ്മർ​ദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോ​ഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു.

മാനസികാരോഗ്യം

മധുരം കഴിക്കുമ്പോൾ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ​​ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാനസികാരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് ഇത് നയിക്കാം. ലഹരി പോലെ പഞ്ചസാരയുടെ പതിവ് ഉപഭോ​ഗം തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് ആസക്തിയിലേക്ക് നയിക്കുന്നു.

ചർമത്തിന് അകാല വാർദ്ധക്യം

പഞ്ചസാരയുടെ അമിത ഉപഭോ​ഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും.

രോഗപ്രതിരോധ സംവിധാനം

ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫം​ഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം.

Excess use of sugar and its side effects: Other than diabetes, excess use of sugar can cause low immunity, ageing skin, menatal and heart health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT