പ്രതീകാത്മക ചിത്രം 
Health

എന്നും രാവിലെ നാരങ്ങാവെള്ളം? ഗുണത്തേക്കാളേറെ ദോഷം

ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വിറ്റാമിൻ സി തുടങ്ങി ​ഗുണങ്ങളൊരുപാടുണ്ടെങ്കിലും നാരങ്ങാവെള്ളം അമിതമായാൽ വിപരീതഫലം

സമകാലിക മലയാളം ഡെസ്ക്


ന്മേഷദായകവും വളരെയധികം ആരോഗ്യകരവുമായ ഒന്നായാണ് നാരങ്ങാവെള്ളത്തെ നമ്മള്‍ വിശേഷിപ്പിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വിറ്റാമിന്‍ സി പ്രദാനം ചെയ്യാനുമെല്ലാം നാരങ്ങാവെള്ളം നല്ലതാണ്. ഗുണങ്ങളൊരുപാടുണ്ടെങ്കിലും നാരങ്ങാവെള്ളം അമിതമായാല്‍ വിപരീതഫലമായിരിക്കും കൂടുതല്‍. 


►അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ നാരങ്ങാവെള്ളം കുടിക്കുന്നതിന് മുമ്പ് ആലോചിക്കണം. സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് അസിഡിറ്റി അളവ് കൂട്ടും. ഇത് അസ്വസ്ഥതകളും ദഹനപ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കും. 

►നാരങ്ങാവെള്ള നല്ല രുചികരമൊക്കെയാണെങ്കിലും ദീര്‍ഘനാള്‍ ഇവ ഉപയോഗിക്കുന്നത് ദന്താരോഗ്യത്തിന് ഭീഷണിയാകും. നാരങ്ങയിലെ ആസിഡ് സാന്നിധ്യം പല്ലുകളെ കൂടുതല്‍ സെന്‍സിറ്റീവാക്കും. 

►ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ എല്ലാവരുടെയും ആദ്യത്തെ ചോയിസ് ആയിരിക്കും നാരങ്ങാവെള്ളം, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍. എന്നാല്‍ ഇത് അമിതമായാല്‍ വിപരീതഫലമായിരിക്കും. നിര്‍ജ്ജലീകരണം സംഭവിക്കും. നാങ്ങയുടെ ഡൈയൂററ്റിക് സ്വഭാവവും വിഷാംശം ഇല്ലാതാക്കുന്ന പ്രയോജനവും ചേര്‍ന്ന് സുപ്രധാന ഇലക്ട്രോലൈറ്റുകളെ പുറന്തള്ളുകയും നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. 

►നാരങ്ങാവെള്ളം നിങ്ങളുടെ അസ്ഥികള്‍ക്ക് അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നാരങ്ങയിലെ അമിതമായ ആസിഡ് സാന്നിധ്യം തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് മിതമായ അളവില്‍ നാരങ്ങാവെള്ളം കുടിക്കുന്നതാണ് നല്ലത്. 

►പ്രോട്ടീനുകളെ വിഘടിപ്പിക്കുന്ന എന്‍സൈമായ പെപ്‌സിന്‍ സജീവമാക്കാനുള്ള നാരങ്ങയുടെ കഴിവ് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കിയേക്കാം. ഇത്തരം പാനീയങ്ങള്‍ അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ നാരങ്ങാവെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT