രോഗങ്ങൾക്കെതിരെയും രോഗമുണ്ടാക്കുന്ന വൈറസുകൾക്കെതിരെയും ചെറുത്തുനിൽക്കാൻ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ രോഗപ്രതിരോധ ശേഷി. രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് അടിക്കടി രോഗബാധിതരാകുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അനീമിയ, നിമോണിയ, ബ്രോങ്കൈറ്റിസ്, ചർമ്മരോഗങ്ങൾ, വളർച്ചയുടെയും വികാസത്തിന്റെയും കാലതാമസം എന്നിവ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ കാണാം.
പ്രതിരോധശേഷി ദുർബലമാകുന്നതിന്റെ മുന്നറിയിപ്പ് നിസാരമായി കാണാതെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കണം. സമ്മർദ്ദമാണ് പ്രതിരോധശേഷി കുറയുന്നതിന്റെ ഒരു കാരണം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, അണുബാധകൾ, കാൻസർ ചികിത്സകൾ, എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് എന്നിവയും പ്രതിരോധശേഷി കുറയുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
തിരക്കേറിയ ദൈനംദിന ജീവിതശൈലി മൂലം പലപ്പോഴും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് കഴിയാതെവരും. ഇതിന്റെ ഫലമായി ഉയർന്ന സമ്മർദ്ദം നേരിടാം. ജലദോഷം, ശ്വാസകോശ ബുദ്ധിമുട്ടുകൾ തുടങ്ങി പല പ്രശ്നങ്ങളും നേരിടും. എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടും. മുറിവുകളോ മറ്റോ ഉണ്ടായാൽ സുഖപ്പെടാൻ സമയമെടുക്കും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിനർത്ഥം രോഗപ്രതിരോധ സംവിധാനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നാണെന്ന് വിദഗ്ധർ പറയുന്നു.
മോശം പ്രതിരോധശേഷിയുടെ സൂചനകൾ
പ്രതിരോധശേഷി എങ്ങനെ മെച്ചപ്പെടുത്താം
ചില ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും സ്വാഭാവികമായും പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തും.
ഈ വാര്‍ത്ത കൂടി വായിക്കാം: 10 മടങ്ങ് വ്യാപനശേഷി; ഒമൈക്രോണിന്റെ 'എക്സ്ഇ' വകഭേദത്തിനെതിരെ മുന്‍കരുതലെടുക്കണം; മുന്നറിയിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates