coriander leaves Meta AI Image
Health

ഫ്രി‍‍ഡ്ജില്ലെങ്കിലും ഇനി മല്ലിയില വാടില്ല, സിംപിൾ ടെക്നിക്കുമായി ഷെഫ്

ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

നാടൻ വിഭവങ്ങളുടെ മണവും ​ഗുണവും രുചിയും കൂട്ടുന്ന ഒന്നാണ് മല്ലിയില. എന്നാൽ ഇഴ വാങ്ങി മണിക്കൂറുകൾക്കം വാടിപ്പൊകുമെന്നതാണ് പലരുടെയും പരാതി. എന്നാൽ ഇനി ടെൻഷൻ വേണ്ട, മല്ലിയില ആഴ്ചകളോളം വാടാതെ സൂക്ഷിക്കാനുള്ള രണ്ട് സിംപിൾ ടെക്നിക്കുകൾ പറയുകയാണ് ഷെഫ് കബീർ ചുഗ്.

മല്ലിയില പെട്ടെന്ന് നാശമാക്കാൻ രണ്ട് കാരണങ്ങളാണ് ഉള്ളത്.

  • ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും.

  • ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും.

പേപ്പറിൽ പൊതിഞ്ഞ്

മല്ലിയിലയുടെ കേടായ ഭാ​ഗങ്ങളും വേരുകളും നീക്കം ചെയ്ത ശേഷം വൃത്തിയുള്ള ഒരു പേപ്പർ ടവലിൽ പൊതിയുക. ജലാംശം കിട്ടാൻ ഏതാനും തുള്ളി വെള്ളം തളിച്ചു കൊടുക്കുക. ജലാംശം അധികമാകരുത്, അധികമായാൽ മല്ലിയില പെട്ടെന്ന് മോശമാകാൻ കാരണമാകും. ശേഷം, സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും.

വെള്ളത്തിൽ

മല്ലിയിലയുടെ വേരുകളും മോശമായ ഭാ​ഗവും നീക്കം ചെയ്ത ശേഷം അവ വൃത്തിയുടെ ഒരു ജാറിൽ വെള്ളമൊഴിച്ച ശേഷം അതിൽ തണ്ടുകൾ മുക്കി വയ്ക്കാം. ഇത് കൂടുതൽ കാലം മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കും. ഓരോ രണ്ട് ദിവസം കഴിയുമ്പോഴും വെള്ളം മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, സ്റ്റൗ അല്ലെങ്കിൽ അടുപ്പ് പോലെ ചൂടുകിട്ടുന്ന പ്രദേശത്ത് നിന്ന് ഇത് മാറ്റി വയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.

ഐസ് ക്യൂബ് ട്രേ രീതി

ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്.

Simple kitchen hacks you can use at home to keep coriander fresh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT