Sleeping Techniques Meta AI Image
Health

'ഉറക്കം വരാതെ കിടക്കരുത്'; പെട്ടെന്ന് ഉറങ്ങാൻ ചില ടിപ്സ്

ഉറക്കം വരാത്ത സാഹചര്യത്തിലും അതേ കിടക്കയിൽ തന്നെ തുടരുക എന്നതാണ് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം.

സമകാലിക മലയാളം ഡെസ്ക്

കിടക്കയിൽ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം മാത്രം വരില്ല. സ്ക്രീൻ ടൈം അമിതമാകുന്നതു കൊണ്ടോ സമ്മർദമോ ആയിരിക്കാൻ ഇതിന് കാരണം. നമ്മുടെ തലച്ചോർ അല്ലെങ്കിൽ മനസ് സജീവമായി നിൽക്കുകയാണെങ്കിൽ ഉറക്കം കിട്ടാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ വേഗത്തിൽ ഉറങ്ങാനും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില സിംപിൾ ടെക്നിക്കുകളാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ അനസ്തേഷ്യോളജിസ്റ്റായ ഡോ. മൈറോ ഫിഗുറ പങ്കുവെയ്ക്കുന്നത്.

ഉറക്കം വരാത്ത സാഹചര്യത്തിലും അതേ കിടക്കയിൽ തന്നെ തുടരുക എന്നതാണ് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഉറങ്ങാനായി കിടന്ന് 30 മിനിറ്റിനുള്ളിൽ നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ തലച്ചോർ വളരെ സജീവമാണെന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ, പരിസ്ഥിതി മാറ്റേണ്ടതുണ്ട്. മറ്റൊരു മുറിയിൽ കുറഞ്ഞ വെളിച്ചത്തിൽ വിരസമായ എന്തെങ്കിലും ചെയ്യുക.

ശരീരത്തിന്റെ സ്വാഭാവിക മെലറ്റോണിൻ ഉത്പാദനം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് വായന അല്ലെങ്കിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക തുടങ്ങിയ കുറഞ്ഞ ഉത്തേജന പ്രവർത്തനങ്ങൾ സഹായിക്കും. ഈ സമയം സ്ക്രീൻ ഒഴിവാക്കുന്നതാണ് നല്ലത്.

എന്തു കൊണ്ട് സ്ക്രീനുകൾ പാടില്ല?

ലാപ്ടോപ്പ്, ഫോൺ തുടങ്ങിയവ രാത്രി നീല വെളിച്ചം പുറപ്പെടുവിക്കുന്നത് ഉറക്ക ചക്രത്തെ ത‌ടസപ്പെടുത്തും. സ്ക്രീൻ ടൈം പരമാവധി ഒഴിവാക്കുന്നത് ഉറക്കചക്രം ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ബ്രീത്തിങ് ടെക്നിക്കുകളും മെഡിറ്റേഷനും പരീക്ഷിക്കാവുന്നതാണ്. സ്വാഭാവികമായും ഉറക്കം വരുന്നതു വരെ ഉറങ്ങാൻ കിടക്കയിൽ പോകരുത്. ബലപിടിച്ചു ഉറങ്ങാൻ കിടക്കരുത്, അത് സ്വാഭാവികമായും വരേണ്ടതാണ്.

Sleeping Techniques : Anesthesiologist shares a simple trick to reset your brain, boost melatonin and fall asleep faster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT