ശീലങ്ങൾ സ്മാർട്ട് ആക്കാം 
Health

ആരോഗ്യവും പ്രൊഫഷനും; ബാലൻസ് ചെയ്യാൻ ശീലങ്ങൾ സ്മാർട്ട് ആക്കാം

കൃത്യമായ പ്ലാനിങ്ങിലൂടെയും മികച്ച തെരഞ്ഞെടുപ്പിലൂടെയും ജോലിയും ആരോ​ഗ്യവും തമ്മിൽ ബാലൻസ് ചെയ്യാൻ സാധിക്കും

സമകാലിക മലയാളം ഡെസ്ക്

തിരക്കു പിടിച്ചുള്ള ജോലിക്കിടെ ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് വലിയ ബുദ്ധിമുട്ടായി തോന്നാം. എന്നാൽ കൃത്യമായ പ്ലാനിങ്ങിലൂടെയും മികച്ച തെരഞ്ഞെടുപ്പിലൂടെയും ജോലിയും ആരോ​ഗ്യവും തമ്മിൽ ബാലൻസ് ചെയ്യാൻ സാധിക്കും. ജോലിയോടൊപ്പം വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള സമയം കണ്ടെത്തുന്ന ഒരു ദൈനംദിന ഷെഡ്യൂൾ ഉണ്ടാക്കുന്നത് സമയത്തെ ഫലപ്രദമായി ഉപയോ​ഗിക്കാനും അവസാന നിമിഷമുള്ള സമ്മർദം കുറയ്ക്കാനും സഹായിക്കും.

ദിവസവും എട്ട് ഗ്ലാസ് വെള്ളം 

ജോലിക്കിടെ വെള്ളം കുടിക്കാന്‍ മറക്കുന്നത് ആരോഗ്യത്തെ ദീര്‍ഘകാലം ബാധിക്കും. അതിനാല്‍ ഡെസ്ക്കില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇത് നിങ്ങളെ ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ തോന്നിപ്പിക്കും. ഫോൺ റിമൈൻഡറുകൾ അല്ലെങ്കിൽ വാട്ടർ ട്രാക്കിങ് ആപ്പുകൾ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഉറക്കത്തിന്‍റെ കാര്യത്തില്‍ 'നോ കോപ്രമൈസ്'

ആരോഗ്യത്തിന് ഉറക്കത്തിന്‍റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തും.

സ്മാര്‍ട്ട് ഡയറ്റ്

ജോലി തിരക്കിനിടെ എപ്പോഴും പചകത്തിനായി സമയം ചെലവഴിക്കുക പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ പോഷകാഹാരത്തിന്‍റെ കാര്യത്തില്‍ വീഴ്ചവരുത്താനും പാടില്ല. ഡ്രൈ ഫ്രൂട്സ്, നട്സ്, യോഗാര്‍ട്ട്, പഴങ്ങള്‍ തുടങ്ങിയ പോഷകസമൃദ്ധ ലഘുഭക്ഷണങ്ങള്‍ കരുതുന്നത് അനാരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം

വ്യായാമം സമയമെടുക്കുന്ന ഒന്നാണെന്നാണ് പലരും പരാതിപ്പെടുക. എന്നാല്‍ 15-20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് വർക്ക്ഔട്ടുകൾ ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. സ്റ്റപ്പുകള്‍ കയറുന്നതും ഫോണില്‍ സംസാരിക്കുന്നതിനിടെ നടക്കുന്നതുമൊക്കെ നിങ്ങളുടെ ഫിറ്റ്നസിനെ സഹായിക്കും.

മാനസിക സമ്മർദം

തിരക്കുപിടിച്ച ജോലിക്കിടെ ഒഴിവാക്കാനാകാത്ത ഒന്നാണ് മാനസിക സമ്മര്‍ദം. ശ്വസനവ്യായാമം, മെഡിറ്റേഷന്‍, മൈൻഡ്‌ഫുൾനെസ് തുടങ്ങിയവ പരിശീലിക്കുന്നത് സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള അഞ്ച് മിനിറ്റ് ഇടവേളയിലും ഇത് പരിശീലിക്കാവുന്നതാണ്. ഗൈഡഡ് മെഡിറ്റേഷൻ ആപ്പുകൾ തിരക്കേറിയ ജോലിക്കിടെ സമ്മർദ്ദം നിയന്ത്രിക്കാനും ഫോക്കസ് നിലനിർത്താനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

SCROLL FOR NEXT