lungs and lifestyle Pexels
Health

ഇരുപ്പ് സ്ഥിരമാക്കേണ്ട, ശ്വാസകോശം ചുരുങ്ങിപ്പോകും!

ശ്വാസകോശം ദുര്‍ബലമാകുമ്പോള്‍ അവയ്ക്ക് ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘനേരമുള്ള ഇരിപ്പ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിനും ആപത്താണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ ശ്വാസകോശവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഡയഫ്രം, ഇന്‍ര്‍കോസ്റ്റല്‍, നെഞ്ചിലെ പോശികള്‍ തുടങ്ങി ശ്വസിക്കാന്‍ സഹായിക്കുന്ന പേശികള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുര്‍ബലമാകാന്‍ കാരണമാകുന്നു.

ശ്വാസകോശം ദുര്‍ബലമാകുമ്പോള്‍ അവയ്ക്ക് ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്നങ്ങളിലേക്കും അണുബാധ സാധ്യതയിലേക്കും നയിക്കും. ഇത് ശ്വാസകോശം ചുരുങ്ങാനും കഫം പോലുള്ളവ കെട്ടിനിന്ന് ന്യുമോണിയ ഉണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓക്സിജന്‍ അളവു കുറയുന്നത്, ആഴം കുറഞ്ഞ ശ്വസനത്തിന് കാരണമാകും. ഇത് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വീക്കം മൂലം ശ്വാസനാളങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സിഒപിഡി.

2014-ല്‍ യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് പോലുള്ള ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ ദോഷകരമായി സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സജീവമായ ജീവിതശൈലി നയിക്കുന്ന വ്യക്തികളെ അപേക്ഷിച്ച് അങ്ങനെ അല്ലാത്തവരില്‍ 12 മുതല്‍ 15 ശതമാനം വരെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാണെന്ന് പഠനം കണ്ടെത്തിയിരുന്നു.

കൂടാതെ ഏഷ്യക്കാരുടെ ക്രോസ്-സെക്ഷണൽ സർവേകളിൽ നിന്നുള്ള ചില കണ്ടെത്തലുകള്‍ പ്രകാരം, ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉദാസീനമായ ജീവിതശൈലി നയിക്കുന്ന വ്യക്തികള്‍ക്ക് ശ്വാസതടസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശം ദുര്‍ബലമാകുന്നത്, ഓക്സിന്‍ ആഗിരണം തടസപ്പെടുത്തുകയും ഹൃദയത്തിന് സമ്മര്‍ദം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും.

പ്രതിരോധം എങ്ങനെ

  • ഓരോ അരമണിക്കൂര്‍ ഇടവേളയില്‍ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടത്തം പോലെ ചെറിയ വ്യായാമം ചെയ്യാം.

  • ദിവസവും 30 മിനിറ്റ് മിതമായ വ്യായാമം ദിവസവും ചെയ്യാം.

  • വേഗത്തിലുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ പോലുള്ളവ പരിശീലിക്കുന്നത് ഉദാസീനമായ ജീവിതശൈലി കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും. ഇത് പോസ്ചര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ശ്വാസകോശം വികസിക്കാനും ശ്വസന പേശികള്‍ ശക്തിപ്പെടാനും കാരണമാകുന്നു.

Sitting for too long at work can shrink your lungs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു, കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

SCROLL FOR NEXT