Pulse Oximeter, Medical Instruments Pexels
Health

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

ലളിതമായ ചില മെഡിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ചു കൊണ്ട് നമ്മുടെ ആരോ​ഗ്യസ്ഥിതി മനസിലാക്കാനും നിരീക്ഷിക്കാനും കഴിയും.

സമകാലിക മലയാളം ഡെസ്ക്

മാറിയ ജീവിതസാഹചര്യത്തിൽ എല്ലാ പ്രായക്കാരിലും പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയ രോ​ഗാവസ്ഥകൾ സാധാരണമായി മാറിയിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മുടെ ആരോ​ഗ്യം നിരന്തരം ട്രാക്ക് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ലളിതമായ ചില മെഡിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ചു കൊണ്ട് നമ്മുടെ ആരോ​ഗ്യസ്ഥിതി മനസിലാക്കാനും നിരീക്ഷിക്കാനും കഴിയും. നിങ്ങളുടെ കുടുംബത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാൻ എല്ലാ വീടുകളിലും ഉണ്ടായിരിക്കേണ്ട ആറ് മെഡിക്കൽ ഉപകരണങ്ങൾ.

പോര്‍ട്ടബിള്‍ ഇസിജി മോണിറ്റര്‍

ഹൃദയമിടിപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ സ്മാര്‍ട്ഫോണിലെ ആപ്പിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന ചെറിയ ഉപകരണമാണ് പോര്‍ട്ടബിള്‍ ഇസിജി മോണിറ്റര്‍. ആപ്പിള്‍ വാച്ച്, ഫിറ്റ്ബിറ്റ് പോലുള്ള പല സ്മാര്‍ട് വാച്ചുകളും ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാന്‍ സഹായിക്കും. ഹൃദയമിടിപ്പിന്റെ താളം തെറ്റിയാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ചില വാച്ചുകളിലുണ്ട്.

രക്തസമ്മര്‍ദം അളക്കുന്ന യന്ത്രം

വീട്ടിൽ ഒരു ഇലക്ട്രോണിക് ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടായിരിക്കുന്നത് രക്തസമ്മർദം പതിവായി ട്രാക്ക് ചെയ്യാൻ സഹായിക്കും. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും രക്തസമ്മര്‍ദം അളക്കാവുന്നതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

പള്‍സ് ഓക്‌സിമീറ്റര്‍

ചൂണ്ടുവിരൽ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും പൾസ് നിരക്കും അളക്കുന്ന ഒരു ചെറുതും താങ്ങാനാവുന്ന വിലയുള്ളതുമായ ഡിവൈസ് ആണിത്. ക്ലിപ്പ് പോലുള്ള ഈ ചെറിയ ഉപകരണം നിങ്ങളുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷന്‍റെ അളവും (SpO2) പൾസ് നിരക്കും അളക്കുന്നു. ഓക്സിജന്‍റെ അളവ് കുറയുന്നത് ശ്വസന ബുദ്ധിമുട്ടിന്‍റെ പ്രാരംഭ ലക്ഷണമാകാൻ സാധ്യതയുണ്ട്. ചില പള്‍സ് ഓക്‌സിമീറ്ററുകള്‍ ഹൃദയമിടിപ്പും രേഖപ്പെടുത്തും.

ഗ്ലൂക്കോമീറ്റര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരുകയും താഴുകയും ചെയ്യുന്നത് തിരിച്ചറിയുന്നതിന് ​ഗ്ലൂക്കോമീറ്റർ സഹായിക്കും. പ്രമേഹരോ​ഗികളുള്ള വീട്ടിൽ പ്രത്യേകിച്ച്. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ഗ്ലൂക്കോമീറ്റര്‍ സഹായിക്കും.

കോണ്‍ടാക്ട്‌ലെസ് ഐആര്‍ തെര്‍മോമീറ്റര്‍

ശരീരത്തിലെ താപനില അളക്കാനുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണിത്. ആശുപത്രികളിലും ക്ലിനിക്കുകളിലും ചെയ്യുമ്പോൽ ​ഗൺ പോലുള്ള ഉപകരണത്തിൽ താപനില രേഖപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ അതാണ് കോണ്‍ടാക്ട്‌ലെസ് ഐആര്‍ തെര്‍മോമീറ്റര്‍. കക്ഷത്തിലോ വായിലോ തെര്‍മോമീറ്റര്‍ വയ്ക്കാതെ തന്നെ ശരീര താപനില അളക്കാന്‍ ഈ ഉപകരണം സഹായിക്കും.

മെഡിക്കല്‍ അലര്‍ട്ട് സംവിധാനം

വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവര്‍ക്കാണ് മെഡിക്കല്‍ അലര്‍ട്ട് സംവിധാനം ഏറ്റവും സഹായകരമാകുന്നത്. അടിയന്തര വൈദ്യ സഹായം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഒരു ബട്ടന്‍ അമര്‍ത്തി മറ്റുള്ളവരെ സഹായത്തിനായി വിളിക്കാനുള്ളതാണ് മെഡിക്കല്‍ അലര്‍ട്ട് സംവിധാനം. ആശുപത്രിയിലേക്കും ആംബലന്‍സിനുമൊക്കെ ഓട്ടോമാറ്റിക്കായി സഹായ അഭ്യർഥന പോകുന്ന തരം അലര്‍ട്ട് സംവിധാനങ്ങളും ലഭ്യമാണ്.

Six Medical instruments that every one should keep in their home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT