മാനസികാരോ​ഗ്യം മെച്ചപ്പെടുത്താന്‍ സ്കിന്‍ കെയര്‍ തെറാപ്പി 
Health

ദിവസം മുഴുവൻ മടുപ്പും ഓട്ടവും, റീചാർജ് ആകാൻ സ്കിന്‍ കെയര്‍ തെറാപ്പി; മാനസികാരോ​ഗ്യത്തിന് ഇരട്ടി ഫലപ്രദമെന്ന് വിദ​ഗ്ധർ

സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം ആത്മവിശ്വസം വർധിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ടുപ്പു പിടിച്ച നീണ്ട ഒരു ദിവസത്തിന് ശേഷം ഒന്നു റീചാര്‍ജ് ആകാന്‍ പലർക്കും പല രീതികള്‍ ഉണ്ടാകും. അത് ഒന്നുകില്‍ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതാകാം, അല്ലെങ്കില്‍ നന്നായി ഒന്നു ഉറങ്ങുന്നതാകാം. എന്നാല്‍ സ്‌കിന്‍ കെയര്‍ തെറാപ്പി ചെയ്യുന്നത് ഇതിനെക്കാൾ ഇരട്ടി ഫലം നൽകുമെന്നാണ് ആരോ​ഗ്യവിദ​​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

എന്താണ് സ്‌കിന്‍ കെയര്‍ തെറാപ്പി

ചര്‍മത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്‌കിന്‍ കെയര്‍ തെറാപ്പി എന്ന് പറയുന്നത്. ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്‍ക്കുപരി സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം ഉണ്ടാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍മത്തില്‍ ദൃശ്യമാകുന്ന നല്ല മാറ്റങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പോസിറ്റീവാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്കിൻ കെയർ ദിനചര്യ നിങ്ങൾ സ്വയം പരിചരണത്തിനായി സമയം ഉപയോ​ഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് എപ്പോഴും ഓട്ടത്തിലാണെന്ന് തോന്നിയേക്കാവുന്ന തിരക്കേറിയ ഒരു ദിവസത്തിൽ സ്ഥിരത നൽകാനും സഹായിക്കുന്നു. കൂടാതെ ഉത്കണ്ഠ, ഒറ്റപ്പെടല്‍ എന്നിവ കുറയാന്‍ സഹായിക്കും. സ്വയം പരിചരണത്തില്‍ ഊന്നല്‍ കൊടുക്കുന്നത് സ്വയം ഇഷ്ടപ്പെടാനും ജീവിക്കാനുള്ള പ്രേരണയും നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023-ല്‍ നടത്തിയ ഒരു പഠനത്തില്‍ സ്‌കിന്‍ കെയര്‍ തെറാപ്പി ആളുകളില്‍ 42 ശതമാനം മാനസിക സന്തോഷം നല്‍കുന്നതായി കണ്ടെത്തി. ചര്‍മത്തെ പരിപാലിക്കുമ്പോള്‍ ഫീന്‍-ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു. ഇത് സമ്മര്‍ദം ഒഴിവാക്കി, സന്തോഷം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പോസിറ്റീവ് സംഭവത്തിൻ്റെ പ്രതീക്ഷ തലച്ചോറിലെ ക്ഷേമബോധവുമായി ബന്ധപ്പെട്ട ഒരു പ്രദേശത്തെ സജീവമാക്കുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ലളിതവും സ്വാഭാവികവുമായ എഴുനേൽപ്പ് ഉണ്ടാക്കും. സ്കിൻ കെയർ തെറാപ്പിക്കായി കാത്തിരിക്കുമ്പോൾ ഇത് ട്രിഗർ ചെയ്യുന്നു. ഇത് സ്വാഭാവിക ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നതിലേക്കു നയിക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു.

'സ്‌കിന്‍ കെയര്‍'- സൈഡ് ഇഫക്‌സ്

എന്നാല്‍ അധികമായാല്‍ അമൃതവും വിഷം എന്ന ചൊല്ല് ഇവിടെയും പ്രയോഗിക്കാം. കാരണം അമിതമായുള്ള സ്‌കിന്‍ കെയര്‍ ബോധം പെര്‍ഫെക്ഷനിസത്തിലേക്ക് നയിക്കും. ഇത് ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കാം. കൂടാതെ പല ഉത്പ്പന്നങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും ചര്‍മം നന്നാക്കുന്നതിനെക്കാള്‍ കൂടുതല്‍ മോശമാക്കും. ഇത് മറ്റ് പല ആരോഗ്യാവസ്ഥയിലേക്കും നയിച്ചേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു