ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങുന്നത് ദുസ്വപ്നങ്ങൾ കാണാനുള്ള സാധ്യത വർധിപ്പിക്കും! അമ്പരക്കേണ്ട.., സ്ലീപ് ആന്റ് ഹിപ്നോസിസ് എന്ന ജോണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സ്വപ്നങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരവും തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശരീരത്തിന്റെ പൊസിഷനുകളാൽ അത് സ്വാധീനിക്കപ്പെടാമെന്നുമാണ് പഠനത്തിൽ വിലയിരുത്തുന്നത്.
വിഷാദരോഗം, പേടിസ്വപ്നങ്ങൾ, നാർകോലെപ്സി, സ്വപ്നങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളുള്ളവർ സ്ലീപ്പിങ് പൊസിഷൻ മാറ്റിയാൽ ഒരുപക്ഷെ ലക്ഷണങ്ങൾ പരിമിതപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് പഠനത്തിൽ വിശദീകരിക്കുന്നു.
63 ആരോഗ്യവാന്മാരായ മുതിർന്നവരിലാണ് പഠനം നടത്തിയത്. ഉറങ്ങുന്ന വശവും സ്വപ്നാനുഭവങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പഠനത്തിൽ മനസ്സിലായി.
ഇടതുവശം ചെരിഞ്ഞുറങ്ങുന്നവർക്ക് സ്വപ്നങ്ങളിൽ തീവ്രമായ നെഗറ്റീവ് വികാരങ്ങൾ ഉണ്ടായപ്പോൾ, വലതുവശം ഉറങ്ങുന്നവർക്ക് ആശ്വാസവും സുരക്ഷിതത്വവും മാനസിക സുഖവുമെല്ലാമാണ് അനുഭവപ്പെട്ടത്.
അതേസമയം, ദഹനസംബന്ധമായ ആരോഗ്യത്തിനടക്കം ഇടതുവശം ചേർന്നു കിടക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. എന്നാൽ തലച്ചോറിന്റെ ആരോഗ്യത്തിന് വലതുവശമാണ് നല്ലത്. ചില ഹൃദയ സമ്പന്ധമായ പ്രശ്നങ്ങളുമുള്ളവരോട് വലതുവശം ചേർന്നു കിടക്കണമെന്ന് നിർദേശിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates