type 2 diabetes 
Health

പുകവലിക്കാരില്‍ ടൈപ്പ് 2 പ്രമേഹം ഗുരുതരമാകും; അകാല മരണത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ പുകവലി അടിയന്തിരമായി നിര്‍ത്തണം എന്നാണ് വിദഗ്ധരുടെ നിലപാട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്ന് പഠനം. പുകവലിക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്നാണ് 2026-ല്‍ ജേണല്‍ ഓഫ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ പുകവലി അടിയന്തരമായി നിര്‍ത്തണം എന്നാണ് വിദഗ്ധരുടെ നിലപാട്.

നിലവിലുള്ള പുകവലിക്കാരെ അപേക്ഷിച്ച് നേരത്തെ പുകവലി ഉപേക്ഷിച്ചവരില്‍ മരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹ ബാധിതര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രമേഹ രോഗികളോട് പുകവലി നിര്‍ത്തല്‍ ഉപദേശം നല്‍കുന്ന പതിവില്ലെന്ന് പഠനത്തിന്റെ ഭാഗമായ പ്രൊഫ. അനൂപ് മിശ്ര ചൂണ്ടിക്കാട്ടുന്നു. ടൈപ് 2 പ്രമേഹമുള്ളവര്‍ പുകവലി ശീലമാക്കുമ്പോള്‍ 'ഇത് ഹൃദയാഘാതത്തിനും കൈകാലുകള്‍ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് നയിക്കുന്നതിനുമുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യം രോഗികളോട് വ്യക്തമായി പങ്കുവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഫോര്‍ട്ടിസ് സി-ഡിഒസി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡയബറ്റിസിന്റെ ചെയര്‍മാനും വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. 2022-ല്‍, ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 828 ദശലക്ഷം പേര്‍ പ്രമേഹ ബാധിതരാണെന്നാണ് കണക്കുകള്‍. 1990 മുതല്‍ പരിശോധിച്ചാല്‍ ഏകദേശം 630 ദശലക്ഷം പേരുടെ വര്‍ധനയാണിത്.

2023-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-ഇന്ത്യയുടെ പഠനമനുസരിച്ച്, 2021-ല്‍ ഇന്ത്യയില്‍ ഏകദേശം 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ ഡയബറ്റിക് ബാധിതരും 315 ദശലക്ഷം രക്താതിമര്‍ദ്ദമുള്ളവരുമുണ്ട്. ലോകമെമ്പാടും ഏകദേശം 1.3 ബില്യണ്‍ ആളുകള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കൂടാതെ പുകയില ഓരോ വര്‍ഷവും 7 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു, അവരില്‍ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇതിന് സമാന്തരമായാണ് ടൈപ് 2 പ്രമേഹ രോഗികളുടെ വളര്‍ച്ച.

Smoking raises type 2 diabetes risk by 37%; quitting is a clinical priority, as ex-smokers have lower mortality and heart event risk than smokers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല'; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

പ്രതിരോധിക്കാം അമീബിക് മസ്തിഷ്‌ക ജ്വരത്തെ; വേണം ജാഗ്രത

ആന്റണിയെ ലാലേട്ടന്‍ കൂടെ കൂട്ടുന്നത് 'മൂന്നാം മുറ' സെറ്റില്‍ വച്ച്; സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത യഥാര്‍ത്ഥ ക്ലൈമാക്‌സ്!

ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടി; സ്ത്രീകളെ കൈയോടെ പിടികൂടി നാട്ടുകാര്‍- വിഡിയോ

നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റാൻ സമയമായോ?

SCROLL FOR NEXT