Health

കെച്ചപ്പില്ലാതെ എന്ത് ഫ്രഞ്ച് ഫ്രൈസ്! ഡിപ്പിൽ മുക്കി സ്നാക്സ് കഴിക്കുന്ന ശീലം കലോറി ഉപഭോ​ഗം വർധിപ്പിക്കും; പഠനം

സ്നാക്-ഡിപ്പ് കോംമ്പിനേഷന്‍ രുചിക്ക് നല്ലതാണെങ്കിലും ആരോഗ്യകരമായ ഒരു ശീലമല്ലെന്ന് പഠനം.

സമകാലിക മലയാളം ഡെസ്ക്

ഫ്രഞ്ച് ഫൈസ് കഴിക്കുമ്പോള്‍ അല്ലെങ്കില്‍ നല്ല ചൂടുള്ള ഉഴുന്നുവട കഴിക്കുമ്പോള്‍ മുക്കി കഴിക്കാന്‍ അല്‍പം ടൊമാറ്റോ കെച്ചപ്പോ അല്ലെങ്കില്‍ ചട്നിയോ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടോ? ഈ കോംമ്പിനേഷന്‍ രുചിക്ക് നല്ലതാണെങ്കിലും ആരോഗ്യകരമായ ഒരു ശീലമല്ലെന്നാണ് യുഎസിലെ പെൻ സ്റ്റേറ്റ് സെൻസറി ഇവാലുവേഷൻ സെന്റർ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നത്.

സ്നാക് മാത്രം കഴിക്കുമ്പോള്‍ ലഭ്യമാകുന്ന കലോറിയുടെ ഏതാണ്ട് ഇരട്ടി അളവില്‍ കലോറി ശരീരത്തിലെത്താന്‍ ഈ ഒരു ചെറിയ ഭക്ഷണ ശീലം കാരണമാകുമെന്ന് പഠനം ചൂണ്ടികാണിക്കുന്നു. ഡിപ്പിനൊപ്പം സ്നാക്സ് കഴിക്കുന്നത് ആളുകൾ കൂടുതൽ ആസ്വദിക്കുന്നു. അതേസമയം ഡിപ്പിനൊപ്പം കഴിക്കുമ്പോഴും അല്ലാതെ കഴിക്കുമ്പോഴും സ്നാക്കിന്റെ അളവിൽ കാര്യമായ വ്യത്യാസമില്ലെന്നും ഗവേഷകര്‍ പറയുന്നു.

സ്നാക് മാത്രം കഴിക്കുമ്പോൾ 194 കലോറി മാത്രം കിട്ടേണ്ട സ്ഥാനത്ത് ഡിപ്പ് കൂടി ചേരുമ്പോൾ അത് 345 കലോറി ആയതായും ​ഗവേഷക സംഘം കണ്ടെത്തി. അതായത് ഡിപ്പ് കൂടി സ്നാക്കിനൊപ്പം ചേർക്കുമ്പോൾ ആളുകൾ അറിയാതെ തന്നെ ഊർജ്ജ ഉപഭോഗം ഗണ്യമായി വർധിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോൾട്ടി സ്നാക്കിന്റെ ഒപ്പം ഡിപ്പ് കൂടി നൽകിയപ്പോൾ ആളുകളുടെ ഭക്ഷണരീതിയിൽ വന്ന മാറ്റമാണ് പഠന സംഘം നിരീക്ഷിച്ചത്. ഡിപ്പിനൊപ്പം സ്നാക് കഴിച്ചവരിൽ 77 ശതമാനം കൂടുതൽ കലോറി ലഭിച്ചതായി കണ്ടെത്തി. കൂടാതെ മൊത്തത്തിലുള്ള കഴിപ്പിന്റെ വേ​ഗത കൂടുന്നതായും തിരിച്ചറിഞ്ഞു. എന്നാൽ സ്നാക് കഴിക്കുന്നതിന്റെ അളവിൽ വ്യത്യാസപ്പെട്ടിട്ടില്ലെന്ന് ​ഗവേഷകർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT