പൊണ്ണത്തടി കുറയ്ക്കാൻ ഒരു സ്പെഷ്യൽ നാരങ്ങ വെള്ളം 
Health

പൊണ്ണത്തടി കുറയ്ക്കാൻ ഒരു സ്പെഷ്യൽ നാരങ്ങ വെള്ളം, അസിഡിറ്റിക്കും പരിഹാരം

നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

പൊണ്ണത്തടി കുറയ്ക്കാൻ ഒരു സ്പെഷ്യൽ നാരാങ്ങ വെള്ളമായാലോ? നാലേ നാല് ചേരുവകൾ മാത്രം മതി ഇത് റെഡിയാക്കാൻ. നാരങ്ങ, ജീരകം, തേൻ, വെള്ളം. നാരങ്ങ ജീരകവെള്ളം ശരീരത്തിൽ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാകും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തില്‍ ജീരകം ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

എങ്ങനെ തയ്യാറാക്കാം

ഒരു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ജീരകം രാത്രി കുതിർത്തു വെയ്ക്കാം. പിറ്റേന്ന് രാവിലെ ഈ വെള്ളം ചെറുതീയില്‍ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിയ്ക്കണം. ഒരു ടീസ്പൂണ്‍ തേനും കൂടി ചേർത്താൽ നാരങ്ങ ജീരകവെള്ളം റെഡി. തേന്‍ നിര്‍ബന്ധമില്ല, വേണമെങ്കില്‍ ഒഴിവാക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT