Breathlessness, Heart Attack Pinterest
Health

ഒരു നില കയറിയപ്പോഴേക്കും ശ്വാസംമുട്ടൽ! നിസ്സാരമാക്കരുത്, ഹൃദ്രോ​ഗത്തിന്റെ ആദ്യ ലക്ഷണമാകാം

പടികൾ കയറുക പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരാം.

Author : സമകാലിക മലയാളം ഡെസ്ക്

ടികൾ കയറുമ്പോൾ ചെറിയ കിതപ്പു തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു നില പോലും കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ? പടികയറുമ്പോൾ നെഞ്ചിൽ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോ​ഗ്യത്തെ കുറിച്ച് ശരീരം നൽകുന്ന മുന്നറിയിപ്പാകാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പടികൾ കയറുമ്പോഴുള്ള ശ്വാസംമുട്ടൽ

പടികൾ കയറുക പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതൽ പ്രവർത്തിക്കേണ്ടതായി വരും. എന്നാൽ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാൽ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്.

കൊറോണറി ആര്‍ട്ടറി രോഗം

ഹൃദയത്തിലേക്കുള്ള ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അവ ചുരുങ്ങുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താത്ത സാഹചര്യം ഉണ്ടാവുകയും വരുന്നു. ശരീരിക പ്രവർത്തനങ്ങൾക്കിടയിൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ ഉണ്ടാകാം.

ഹൃദയസ്തഭനം

ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തഭനം അഥവാ ഹാർട്ട് ഫെയ്ലിയർ. പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടല്‍, കാലുകളില്‍ വീക്കം, രാത്രി കിടക്കുമ്പോള്‍ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്

സമ്മർദത്തെ തുടർന്ന് ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമോ ആകുമ്പോൾ ശരീരത്തിൽ രക്തയോട്ടം കുറയാം. ഇതും ശ്വാസതടസത്തിലേക്ക് നയിക്കാം.

ഹൃദയ വാല്‍വിലെ പ്രശ്നങ്ങള്‍

ഹൃദയ വാൽലുകൾ ശരിയായി പ്രവർത്തിക്കാത്തത് രക്തയോട്ടത്തെ ബാധിക്കാം. ഇതിന്റെ പ്രാരംഭ ലക്ഷണമാണ് പടികൾ കയറുമ്പോഴുള്ള ഈ ശ്വാസതടസ്സം.

ശ്വാസംമുട്ടലിനൊപ്പം ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം

  • നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ച് മുറുകുന്ന തോന്നൽ

  • കഠിനമായ ക്ഷീണം

  • തലചുറ്റൽ അനുഭവപ്പെടുക

  • ഹൃദയമിടിപ്പ് വർധിക്കുക

  • കാലുകളിൽ വീക്കം‌

  • രാത്രി കിടക്കുമ്പോൾ ശ്വാസത‌ടസ്സം

  • ചെറിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും ക്ഷീണം അനുഭവപ്പെടുക.

ഇക്കൂട്ടർ സൂക്ഷിക്കണം

  • പ്രമേഹരോ​ഗികൾ

  • ഉയർന്നരക്തസമ്മർദമുള്ളവർ

  • പുകവലിക്കുന്നവർ

  • അമിതവണ്ണമുള്ളവർ

  • പാരമ്പര്യമായി കു‌ടുംബത്തിൽ ഹൃദ്രോ​ഗമുള്ളവർ

ഹൃദയാരോ​ഗ്യം സംരക്ഷിക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്

  • ഹൃദയം കാക്കാൻ ദിവസവും 30 മിനിറ്റ് നടക്കാം.

  • അമിത എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുക.

  • പഴങ്ങൾ, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ഡയറ്റിൽ ഉള്‍പ്പെടുത്തുക.

  • പുകവലി ശീലം ഹൃദ്രോ​ഗ സാധ്യത വലിയ തോതിൽ വർധിപ്പിക്കാം.

  • അമിതവണ്ണം ഹൃദയത്തിന് അധിക സമ്മര്‍ദ്ദമുണ്ടാക്കും.

  • രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് ആരോ​ഗ്യസ്ഥിതി മനസ്സിലാക്കാൻ സഹായിക്കും.

Stair Climbing Breathlessness may linked to heart problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കേരളത്തിലെ തോൽവി കനത്ത തിരിച്ചടിയെന്ന് എം എ ബേബി; ജൂലൈയിൽ പ്രത്യേക സിസി യോഗം

ഇന്ധന വില വര്‍ധന: അന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് പിണറായി

'ടി20യിൽ 200 അടിച്ച് ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് തകർക്കണം'; 15 കാരന്റെ കൂസലില്ലായ്മ! (വിഡിയോ)

SCROLL FOR NEXT