നിലമ്പൂർ ബൈപാസ് ഉദ്ഘാടനം, 'വീണ്ടും ഉദ്ഘാടനം'! സർക്കാരിനെതിരെ സിപിഎം

1998ൽ എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സിപിഎം
VD Satheesan Nilambur Bypass Inauguration
VD Satheesan Nilambur Bypass Inauguration
Updated on: 
2 min read

മലപ്പുറം: നിലമ്പൂർ ബൈപാസ് നിർമാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ശനിയാഴ്ച നിർവഹിച്ചതിനു പിന്നാലെ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ വിവാദം. 10 വർഷം മുമ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ പുനരാരംഭമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ഭൂമിയേറ്റെടുക്കൽ വീഴ്ചയാണ് പദ്ധതി വൈകാനും ചെലവ് കുത്തനെ ഉയരാനും കാരണമായതെന്ന് സിപിഎം നിലമ്പൂർ ലോക്കൽ കമ്മിറ്റി ആരോപിച്ചു.

ആറ് കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് പദ്ധതിക്ക് ആവശ്യമായ ഭൂമിയിൽ ടെൻഡർ ക്ഷണിച്ച സമയത്ത് 960 മീറ്റർ മാത്രമാണ് ഏറ്റെടുത്തിരുന്നതെന്ന് സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാതെ ടെൻഡർ ക്ഷണിച്ചതിനെത്തുടർന്ന് കരാറുകാരൻ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു. ജ്യോതിപ്പടിയിൽ നിന്ന് കെഎൻജി അന്തർസംസ്ഥാന പാതയിലെ വെളിയംതോട് വരെ നീളുന്ന നാലുവരി ബൈപാസ് നിലമ്പൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

1998ൽ എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സിപിഎം അവകാശപ്പെട്ടു. എന്നാൽ, നിലമ്പൂർ-ചന്തക്കുന്ന് മേഖലയിലെ വൻകിട ഭൂവുടമകളുടെ താൽപ്പര്യം സംരക്ഷിക്കാൻ പദ്ധതി നിർത്തിവയ്ക്കണമെന്ന് അന്നത്തെ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് കത്തുനൽകിയിരുന്നു. 2001ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ കെഎസ്ഡിപിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഉപേക്ഷിച്ചു. 2006ൽ എൽഡിഎഫ് സർക്കാർ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും 2009ലെ ബജറ്റിൽ 25 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ, 30 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിനെ ഭൂവുടമകൾ എതിർത്തു.

നഷ്ടപരിഹാരത്തിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നതോടെ ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചു. 2009, 2020, 2021, 2023 വർഷങ്ങളിൽ വിവിധ കേസുകളുണ്ടായെന്നും 2023 ഡിസംബർ 13ന് കോടതി അവ തീർപ്പാക്കിയെന്നും സിപിഎം പറഞ്ഞു. ഭൂമിയേറ്റെടുക്കൽ നടപടികളിലെ വീഴ്ചകൾ 2017ലെയും 2022ലെയും സിഎജി റിപ്പോർട്ടുകളിലും ചൂണ്ടിക്കാട്ടിയിരുന്നു.

VD Satheesan Nilambur Bypass Inauguration
പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി; തിരച്ചില്‍

പദ്ധതിയുടെ ചെലവ് 2013ൽ 35 കോടി രൂപയായിരുന്നത് 2018ൽ 86 കോടിയായും 2021ൽ 140 കോടിയായും 2023ൽ 154.6 കോടിയായും ഉയർന്നു. 2025ൽ ഇത് 227.18 കോടി രൂപയായി. പദ്ധതി നേരത്തേ പൂർത്തിയാക്കിയിരുന്നെങ്കിൽ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. 2023 ഫെബ്രുവരി 18ന് നിയോഗിച്ച സാമൂഹിക ആഘാത പഠന സമിതി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചു. 2024 ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് പദ്ധതിച്ചെലവ് 227.18 കോടി രൂപയായി കണക്കാക്കിയത്. 2025 മേയ് 20ന് ഭരണാനുമതി ലഭിച്ചു. ഭൂമിയേറ്റെടുക്കലിന് 109.80 കോടി, റോഡ് നിർമാണത്തിന് 93.67 കോടി, മറ്റ് സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കാൻ 23.70 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയതെന്നും സിപിഎം വ്യക്തമാക്കി.

അതേസമയം, ബൈപാസിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി രണ്ടാംഘട്ടത്തിനാവശ്യമായ ഫണ്ട് തടസങ്ങളില്ലാതെ സമയബന്ധിതമായി അനുവദിക്കുമെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകി. നിലമ്പൂരിന്റെ സമഗ്ര വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആറുമാസത്തിനിടെ മണ്ഡലത്തിൽ ആറ് പ്രധാന പദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഗവ. കോളജിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഇതിനായി ബജറ്റിൽ 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 6.75 കോടി രൂപയുടെ പുഞ്ചക്കൊല്ലി പാലം, 7.5 കോടി രൂപയുടെ കുമ്പളപ്പാറ പാലം, 43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഹിൽ ഹൈവേ, 20 കോടി രൂപ അനുവദിച്ച കെഎൻജി റോഡ് എന്നിവയും അദ്ദേഹം പരാമർശിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പികെ ബഷീർ ബൈപാസിന്റെ രണ്ടാംഘട്ട നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് അറിയിച്ചു.

VD Satheesan Nilambur Bypass Inauguration
അമ്മയുടെ മരണം അറിഞ്ഞ് വീട്ടിലെത്തി; മകളും മരിച്ചു
VD Satheesan Nilambur Bypass Inauguration
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി
Summary

CPM Turns Against Government Over Nilambur Bypass Inauguration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER