പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി; തിരച്ചില്‍

Two ninth-grade boys who went for a swim
പൊന്‍മുടി ഡാം
Edited By:
Updated on: 
1 min read

കട്ടപ്പന: പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളെ കാണാതായി. പണിക്കന്‍കുടി ചിറയില്‍ സന്തോഷിന്റെ മകന്‍ ക്രിസ്റ്റോ (14), തിങ്കള്‍ക്കാട് പറയക്കന്‍ ബ്രിജേഷിന്റെ മകന്‍ അരുണ്‍ ടി.പി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും പണിക്കന്‍കുടി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

ഇന്ന് രാവിലെ മരക്കാനത്തുള്ള മണലേല്‍ വീട്ടില്‍ നടന്ന കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് ഉച്ചയോടെ പൊന്മുടി ഡാമില്‍ കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഡാമില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

Two ninth-grade boys who went for a swim
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി
Two ninth-grade boys who went for a swim
'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'
Summary

Two ninth-grade boys who went for a swim in the Ponmudi Dam have gone missing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER