Weight loss Medicine Pinterest
Health

മരുന്ന് കുത്തിവെച്ച് തടി കുറയ്ക്കാം, നിർത്തിയാൽ നാലിരട്ടി കൂടും!

മരുന്ന് നിർത്തുമ്പോൾ വിശപ്പ് തിരിച്ചുവരും, ഭക്ഷണശീലങ്ങൾ പഴയതുപോലാകും ഇതുവഴി ഭാരവുംകൂടും.

സമകാലിക മലയാളം ഡെസ്ക്

ധികം മെനക്കെടാതെ ശരീരഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴിയായി പലരും മരുന്നുകളുടെ പിന്നാലെ പോകാറുണ്ട്. എന്നാൽ മരുന്നു നിർത്തുന്നതോടെ ശരീരഭാരം പഴയതിനെക്കാൾ വഷളാകാമെന്ന് പഠനം. ശരീരഭാരം കുറയ്ക്കുന്നതിന് വ്യാപകമായി ഉപയോ​ഗിച്ചു വരുന്ന ഗ്ലൂക്കഗോൺ ലൈക്ക് പെപ്റ്റൈഡ്-1 (ജിഎൽപി-1) മരുന്നുകൾ നിർത്തുന്നതോടെ ശരീരഭാരം നാലമടങ്ങ് വർധിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലെ കണ്ടെത്തൽ.

ജിഎൽപി-1 കുത്തിവയ്പ്പ് മരുന്നുകൾ തലച്ചോറിനെ സ്വാധീനിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു വർഷം കൊണ്ട് 15 കിലോ വരെ ശരീരഭാരം കുറഞ്ഞതായി പലരും പറയുന്നു. എന്നാൽ മരുന്ന് നിർത്തി ഒരു വർഷം കഴിയുമ്പോൾ 10 കിലോ കൂടി. 18 മാസം കൊണ്ട് ശരീരഭാരം അവരുടെ പഴയനിലയിൽ എത്തുമെന്നാണ് ഗവേഷകർ പറയുന്നത്. വ്യായാമം, ഭക്ഷണക്രമീകരണം എന്നിവ വഴി ഭാരം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച് ജിഎൽപി-1 മരുന്ന് നിർത്തുന്നവരിൽ ഒരു വർഷം കൊണ്ട് നാലിരട്ടി ശരീരഭാരം കൂടുമെന്നാണ് റിപ്പോർട്ട്.

വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ഭാരം നിയന്ത്രിച്ചവരിൽ ഇത്രവേഗം പഴയ ശരീരഭാരത്തിൽ എത്തുന്നില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. മരുന്ന് നിർത്തുമ്പോൾ വിശപ്പ് തിരിച്ചുവരും, ഭക്ഷണശീലങ്ങൾ പഴയതുപോലാകും ഇതുവഴി ഭാരവുംകൂടും. വലിയ വില, ഛർദ്ദി പോലുള്ള പാർശ്വഫലത്തെ തുടർന്ന് പകുതിയോളം ആളുകൾ ജിഎൽപി-1 മരുന്നുകൾ ഒരു വർഷത്തിനുള്ളിൽ നിർത്തുന്ന പ്രവണതയാണുള്ളതെന്ന് പഠനത്തിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വ്യത്യസ്ത മരുന്നുകൾ നിർത്തുന്നതിനെക്കുറിച്ചുള്ള 37 പഠനങ്ങൾ ഗവേഷകർ അവലോകനം ചെയ്തു. പ്രതിമാസം 0.4 കിലോഗ്രാം ഭാരം വീണ്ടെടുത്തതായി കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. രക്തസമ്മർദം, കൊളസ്ട്രോൾ അളവ് എന്നിവയുൾപ്പെടെയുള്ള ഹൃദയാരോഗ്യം സംബന്ധിച്ചുള്ള അളവുകളും 1.4 വർഷത്തിനു ശേഷം പഴയനിലയിലെത്തിയെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

പ്രമേഹം, അമിതഭാരം എന്നിവ നിയന്ത്രിക്കുന്നതിന് കണ്ടെത്തിയതാണ് ജിഎൽപി-1 വിഭാഗം മരുന്നുകൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ വലിയ സ്വീകാര്യത വന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന ജിഎൽപി-1 എന്ന സ്വാഭാവിക ഹോർമോണിനെ അനുകരിക്കുന്ന വിധത്തിലാണ് മരുന്ന് പ്രവർത്തിക്കുന്നത്. കുറുക്കുവഴികൾ തേടാതെ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ശരീരഭാരം കുറയ്ക്കുക എന്നതാണ് ആരോഗ്യകരമായ രീതി.

Stopping GLP-1 Drugs Triggers Weight Regain 4 times Faster Than Ending Exercise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

പ്രഭാസിന്റെ ഹൊറർ- കോമഡി; 'ദ് രാജാസാബ്' ഒടിടിയിൽ എവിടെ കാണാം ?

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് എസ് രാജേന്ദ്രന്‍; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി

ജയിക്കാൻ 4 പന്തിൽ 18 റൺസ്; പിന്നെ കണ്ടത് ​6, 4, 6, 4! ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബി

SCROLL FOR NEXT