പ്രതീകാത്മക ചിത്രം 
Health

കൊതിയൂറും സ്‌ട്രോബെറി; രക്തസമ്മര്‍ദ്ദം കുറയ്ക്കാം, അമിതവണ്ണവും 

ദിവസവും രണ്ട് നേരം സ്‌ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കാണുമ്പോള്‍ തന്നെ കൊതിതോന്നുന്ന പഴങ്ങളില്‍ ഒന്നാണ് സ്‌ട്രോബെറി. കാണാന്‍ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഇവ. ദിവസവും രണ്ട് നേരം സ്‌ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ പഠനത്തില്‍ കണ്ടെത്തി. സാന്‍ ഡീഗോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. 

സ്‌ട്രോബെറി ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമായ സ്‌ട്രോബെറിയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ഫൈറ്റോസ്‌റ്റൈറോളുകള്‍, പോളിഫൈനോള്‍സ് തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സ്‌ട്രോബെറി നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്‌ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയമില്ലാതെ കഴിക്കാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇവ. മാത്രമല്ല, സ്‌ട്രോബെറിയില്‍ കാണപ്പെടുന്ന ഒരു ബയോകെമിക്കല്‍, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

'എസ്‌ഐആര്‍ തടസപ്പെടുത്തരുത്'; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; ശബരിമല അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും'; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT