Tea Pexels
Health

ചായ തണുത്താൽ മൂഡ് മാറുമോ? അതിന് പിന്നിലൊരു കാരണമുണ്ട്!

ചേരുവയെക്കാൾ ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കുടിക്കാൻ വെച്ച ചായ രുചിക്കുമ്പോൾ തണുത്തു പോയാൽ പിന്നെ സീൻ ആകെ മാറും. ഇങ്ങനെ ഭക്ഷണം തണുക്കുമ്പോൾ നമ്മൾ ചൂടാകുന്നതിന് പിന്നിലൊരു ശാസ്ത്രമുണ്ടെന്നാണ് സാന്‍ ഡിജിയോ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ പുതിയ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.

ചായ, കാപ്പി പോലുള്ള പാനീയങ്ങൾ അല്ലെങ്കിൽ ചില ഭക്ഷണങ്ങൾ ചൂടോടെ കഴിക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുണ്ട്. ഇത് ഉത്കണ്ഠ, ഇൻസോമിയ പോലുള്ള ലക്ഷണങ്ങൾ നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ചേരുവയെക്കാൾ ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള 400 പേരാണ് പഠനത്തിന്റെ ഭാ​ഗമായത്. തണുത്ത ഭക്ഷണം കഴിച്ചവരിൽ ഉയർന്ന അളവിൽ ഉത്കണ്ഠ പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളും പ്രക‌ടമായിരുന്നുവെന്നും ​ഗവേഷകർ വിശദീകരിച്ചു. മാത്രമല്ല, ശൈത്യകാലത്ത് ചൂടോടെ ഭക്ഷണം കഴിക്കുന്നത് വിഷാദ ലക്ഷണങ്ങളും ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങളും കുറച്ചതായി കണ്ടെത്തി. രക്തയോട്ടം മോശമായവരിൽ തണുത്ത ഭക്ഷണപാനീയങ്ങളോടുള്ള സംവേദനക്ഷമത കൂടുതലാണെന്നും പഠനം പറയുന്നു.

എന്താണ് ഇത് അർഥമാക്കുന്നത്?

ഈ കണ്ടെത്തൽ പരമ്പരാഗത ചൈനീസ്, ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ ദീർഘകാലമായി തെളിയിക്കപ്പെട്ട തത്വങ്ങളുമായി യോജിക്കുന്നതാണ്. ഈ രണ്ട് പാരമ്പര്യങ്ങളും ചൂടുള്ള ഭക്ഷണങ്ങൾ ദഹനത്തെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുപപത്തുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്.

നമ്മുടെ കുടലും തലച്ചോറും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ​ദഹനം മന്ദ​ഗതിയിലാകുന്നത് കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കുകയും അത് തലച്ചോറിന് ബാധിക്കുന്നതിലൂടെ ഉത്കണ്ഠ വർധിക്കുകയും ചെയ്യുന്നു. തണുത്ത ഭക്ഷണങ്ങൾക്ക് അധിക ദഹന ഊർജ്ജം ആവശ്യമാണ്, ഇത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടാക്കുന്നു.

Studies behind people prefering hot food and beverages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT