പ്രതീകാത്മക ചിത്രം 
Health

ഒന്ന് നടന്ന് നോക്കിക്കേ; വിഷാദത്തോട് പൊരുതാൻ ചടുലനടത്തം പോലും ഫലപ്രദമെന്ന് പഠനം

ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ഗവേഷകർ

Author : സമകാലിക മലയാളം ഡെസ്ക്

ഒരു വ്യായാമവും ചെയ്യാതെ ഇരിക്കുന്നതിൽ നിന്ന് അൽപമെങ്കിലും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്കുള്ള മാറ്റം വിഷാദത്തോട് പൊരുതാൻ സഹായിക്കുമെന്ന് പഠനം. ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ‌ വിഷാദത്തെ കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. ആഴ്ചയിൽ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോ​ഗത്തിനെതിരെ പൊരുതാൻ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

1,90,000 പേരിൽ നടത്തിയ പതിനഞ്ചോളം പഠനങ്ങൾക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാൻ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സി‍ഡ്നി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ഗവേഷകർ പറഞ്ഞു. 
‌
ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുതവണയെങ്കിലും മുക്കാൽ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് 2018ലെ പഠനത്തിൽ പറഞ്ഞിരുന്നു. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളിൽ ഏർപ്പെടുക തുടങ്ങിയ ചലനങ്ങൾ പോലും മാനസികാരോ​​ഗ്യത്തിന് നല്ലതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.വീട്ടുജോലിയിൽ ഏർപ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തിയിട്ടുള്ളതാണ്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്