Hair care tips Pinterest
Health

എണ്ണ പുരട്ടിയാൽ മാത്രം പോരാ; സിംപിൾ സൺഡേ ഹെയർ കെയർ ടിപ്പുകൾ

ഞായറാഴ്ച പോലൊരു ഒഴിവു ദിവസം മുടിക്ക് കുറച്ച് സമയം മാറ്റിവെക്കുന്നത് വളരെ നല്ലതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദിവസവുമുള്ള പുറത്തെ ചൂടും പൊടിയും മാലിനീകരണവും മുടിയും സ്വാഭാവിക തിളക്കം കുറയാം. അതുകൊണ്ട് തന്നെ ഞായറാഴ്ച പോലൊരു ഒഴിവു ദിവസം മുടിക്ക് കുറച്ച് സമയം മാറ്റിവെക്കുന്നത് വളരെ നല്ലതാണ്. ശരിയായ രീതിയിൽ ഹെയർ കെയർ ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും, വരൾച്ച ഒഴിവാക്കാനും, മുടി കൂടുതൽ മൃദുവും തിളക്കമുള്ളതാക്കാനും സഹായിക്കും.

ഇളംചൂട് വെള്ളത്തിൽ കുളി

വളരെ ചൂടുള്ള വെള്ളത്തിൽ തലകഴുകുന്നത് സ്കാൽപ്പിലെ സ്വാഭാവിക ഓയിൽ ഇല്ലാതാക്കാം. ഇളംചൂട് വെള്ളം ഉപയോഗിക്കുന്നത് ശിരോച‍ർമം ശുചിയാക്കാനും മുടി വരണ്ടുപോകാതിരിക്കാനും സഹായിക്കും.

ഓയിൽ മസാജ്

വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവ ഉപയോഗിച്ച് സ്കാൽപ്പിൽ മൃദുവായി മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർധിപ്പിക്കുകയും മുടിവളർച്ചയ്ക്ക് സഹായകരമാകുകയും ചെയ്യും. കുറഞ്ഞത് 30 മിനിറ്റ് എങ്കിലും എണ്ണ വെച്ചിരിക്കാം.

ഹോംമേഡ് ഹെയർ മാസ്‌ക്

വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെയർ മാസ്‌കുകൾ മുടിക്ക് നല്ല പോഷണം നൽകും.

  • തൈരും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് പുരട്ടുന്നത് വരണ്ട മുടിക്ക് നല്ലതാണ്.

  • മുട്ടയും തേനും ചേർത്തു പുരട്ടുന്നത് മുടിയുടെ തിളക്കവും കരുത്തും വർധിപ്പിക്കും.

  • ഉലുവ തലേന്ന് കുതിർത്തത് അരച്ച് പേസ്റ്റ് പോലെയാക്കി തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായിക്കും.

  • ഹെയ‍ർ മാസ്‌കുകൾ 20–30 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയാം.

മൈൽഡ് ഷാംപൂ തിരഞ്ഞെടുക്കുക

സൾഫേറ്റ് കൂടുതലുള്ള ഷാംപൂ മുടി വരണ്ടതാക്കാം. അതിനാൽ മൈൽഡ് അല്ലെങ്കിൽ ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഷാംപൂ ഉപയോഗിക്കുമ്പോൾ അധികമായി തേച്ചുരയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കണ്ടീഷണർ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്

മുടി സോഫ്റ്റും സ്മൂത്തും ആകാൻ കണ്ടീഷണർ സഹായിക്കും. പ്രത്യേകിച്ച് മുടിയുടെ അറ്റങ്ങളിൽ കണ്ടീഷണർ പുരട്ടുന്നത് അറ്റം പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കും.

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി വളരെ ദുർബലമായിരിക്കും. അതിനാൽ വൈഡ് ടൂത്ത് കോമ്പ് ഉപയോഗിച്ച് മൃദുവായി ചീകുന്നതാണ് നല്ലത്. ശക്തിയായി വലിക്കുന്നത് മുടി പൊട്ടാൻ കാരണമാകും.

ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക

ഹെയർ ഡ്രയർ, സ്ട്രെയിറ്റ്നർ, കർളർ എന്നിവ അധികമായി ഉപയോഗിക്കുന്നത് മുടി നശിപ്പിക്കാം. ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ മുടി സ്വാഭാവികമായി ഉണക്കാൻ ശ്രമിക്കുക.

ശരിയായ ഭക്ഷണവും പ്രധാനമാണ്

മുടിയുടെ ആരോഗ്യത്തിന് പുറംപരിചരണം മാത്രം മതിയാകില്ല. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ-3 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കും. മുട്ട, മത്സ്യം, നട്ട്സ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

തലയിണക്കവർ ശുചിയായി സൂക്ഷിക്കുക

വൃത്തിയില്ലാത്ത തലയിണക്കവർ സ്കാൽപ്പ് പ്രശ്നങ്ങൾക്കും താരനും കാരണമാകാം. അതിനാൽ ആഴ്ചയിൽ കുറഞ്ഞത് ഒരിക്കൽ എങ്കിലും തലയിണക്കവർ മാറ്റുന്നത് നല്ലതാണ്.

മാനസിക സമ്മർദ്ദം കുറയ്ക്കുക

സമ്മർദ്ദം മുടികൊഴിച്ചിലിന് പ്രധാന കാരണങ്ങളിൽ ഒന്നാണ്. നല്ല ഉറക്കവും റിലാക്സേഷനും മുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കും.

വിലകൂടിയ ട്രീറ്റ്‌മെന്റുകൾ ഇല്ലാതെയും വീട്ടിൽ തന്നെ ചില ലളിതമായ ശീലങ്ങൾ പിന്തുടർന്നാൽ മുടി ആരോഗ്യകരവും മനോഹരവുമായി നിലനിർത്താൻ കഴിയും.

Sunday Hair care routine: Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, വൈറ്റ്ഹൗസിന് സമീപം ശക്തമായ വെടിവെയ്പ്പ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'കുടുംബനാഥനെപ്പോലയാണ്'; രണ്ട് മക്കളേയും നിയമസഭയില്‍ യോജിപ്പിച്ച് കൊണ്ടുപോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഭാഗ്യം അനുകൂലം

റവന്യു മന്ത്രിയുടെ മകന്റെ കല്യാണം; മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍

SCROLL FOR NEXT