ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അപകടം; മുടിയിൽ ഹെയർ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡൈ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ചിലപ്പോൾ സ്കാൽപ്പിനെ കൂടുതൽ സെൻസിറ്റീവാക്കാം.
Hair Dye
Hair DyePinterest
Updated on
1 min read

ലയിലെ നര മറയ്ക്കാൻ മുടിയിൽ ഡൈ പുരട്ടുന്നത് സാധാരണമായിരിക്കുകയാണ്. എന്നാൽ ശരിയായ രീതിയിൽ ഡൈ ഉപയോഗിക്കാത്തത് മുടി കൊഴിച്ചിൽ, ശിരോചർമത്തിൽ അലർജി, മുടി വരണ്ടു പൊട്ടുക, മുടിയുടെ നിറം മങ്ങുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ട് മുടിയിൽ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഡൈ തിരഞ്ഞെടുക്കുന്നതിൽ വേണം ശ്രദ്ധ

എല്ലാ ഡൈകളും ഒരുപോലെയല്ല. ചിലതിൽ അമോണിയ പോലുള്ള ശക്തമായ കെമിക്കലുകൾ അടങ്ങിയിരിക്കാം. അതുകൊണ്ട്,

  • നിങ്ങളുടെ മുടിയുടെ ഘടനയ്ക്ക് അനുയോജ്യമായ ഡൈ തിരഞ്ഞെടുക്കുക

  • കെമിക്കൽ കുറവുള്ള അല്ലെങ്കിൽ അമോണിയ-ഫ്രീ ഡൈകൾ ഉപയോഗിക്കാൻ ശ്രമിക്കുക

  • ആദ്യമായി ഉപയോഗിക്കുന്ന ബ്രാൻഡാണെങ്കിൽ ചെറിയ ഭാഗത്ത് ടെസ്റ്റ് ചെയ്യുക

  • കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്

പാച്ച് ടെസ്റ്റ് നിർബന്ധം

ഡൈ ഉപയോഗിക്കുന്നതിന് 24 മുതൽ 48 മണിക്കൂർ മുമ്പ് പാച്ച് ടെസ്റ്റ് നടത്തണം. ചെവിക്കു പിന്നിലോ കൈയുടെ ഉള്ള് ഭാഗത്തോ ചെറിയ അളവിൽ പുരട്ടി പ്രതികരണം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഇത് ശ്രദ്ധിക്കാതെ പോകുന്നത്:

  • ചൊറിച്ചിൽ

  • ചുവപ്പ് പാടുകൾ

  • ശിരോചർമത്തിൽ കരിവാളിപ്പ്

  • ശ്വാസതടസം പോലുള്ള ഗുരുതര പ്രശ്നങ്ങൾ

ഡൈ ചെയ്യുന്നതിന് മുമ്പ് മുടി കഴുകണോ?

ഡൈ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ചിലപ്പോൾ സ്കാൽപ്പിനെ കൂടുതൽ സെൻസിറ്റീവാക്കാം. അതുകൊണ്ട്,

  • ഡൈ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കഴുകുന്നതാണ് നല്ലത്.

  • തലയിൽ ചെറിയ തോതിൽ നാച്ചുറൽ ഓയിൽ ഉണ്ടെങ്കിൽ ഡൈയിലെ രാസവസ്തുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കും.

ഗ്ലൗസ് ധരിക്കാൻ മറക്കരുത്

ഡൈ നേരിട്ട് കൈയിൽ തട്ടുന്നത് അലർജി ഉണ്ടാക്കാം. ഡൈ പുരട്ടുമ്പോൾ പഴയ വസ്ത്രം ധരിക്കുക. കൂടാതെ നെറ്റിയിലും ചെവിക്കരികിലും മോയ്സ്ചറൈസർ പുരട്ടുന്നതും നല്ലതാണ്. ഇത് ചർമത്തിൽ ഡൈയുടെ പാടുകൾ വരുന്നത് കുറയ്ക്കും.

കൂടുതൽ സമയം വെച്ചാൽ നിറം കൂടുതൽ നന്നാകും എന്ന ധാരണ തെറ്റാണ്. നിർദേശിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ വയ്ക്കുന്നത് മുടി വരണ്ടതാക്കാനോ മുടി പൊട്ടിപ്പോകാനോ കാരണമായേക്കാം. ഉൽപ്പന്നത്തിൽ നൽകിയിരിക്കുന്ന സമയപരിധി കൃത്യമായി പാലിക്കുക.

ഡൈ ചെയ്ത ഉടൻ ഷാംപൂ ഒഴിവാക്കുക

  • ഡൈ ചെയ്ത ഉടൻ ഷാംപൂ ഉപയോഗിച്ചാൽ നിറം പെട്ടെന്ന് മങ്ങാം.

  • 24 മുതൽ 48 മണിക്കൂർ വരെ ഷാംപൂ ഒഴിവാക്കുക

  • കളർ-പ്രൊട്ടക്റ്റ് ഷാംപൂ ഉപയോഗിക്കുക

  • ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകാതിരിക്കുക

Hair Dye
കലോറി കത്തിക്കാൻ യോ​ഗയോ നടത്തമോ? ഗുണങ്ങളും വ്യത്യാസങ്ങളും

ഡൈ ചെയ്ത മുടിക്ക് പ്രത്യേക പരിചരണം വേണം

  • ആഴ്ചയിൽ ഒരിക്കൽ ഹെർ മാസ്ക് ഉപയോഗിക്കുക

  • വെളിച്ചെണ്ണ, ആവണക്കെണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകൾ ഉപയോഗിക്കുക

  • ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക

  • സൂര്യപ്രകാശത്തിൽ ഏറെ നേരം നിൽക്കുമ്പോൾ മുടി തുണികൊണ്ട് മൂടി വയ്ക്കാം.

Hair Dye
എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഗർഭകാലത്തോ മറ്റ് അലർജികളോ ചർമരോഗങ്ങളോ ഉള്ള സമയത്ത് ഡൈ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. കെമിക്കൽ ഡൈകൾ ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് പ്രകൃതിദത്ത ഡൈകൾ പരീക്ഷിക്കാവുന്നതാണ്.

Summary

Hair Care Tips: Hair Dye mistakes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com