ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

അമിത വണ്ണം കുറയ്ക്കാനും മുടി തഴച്ചുവളരാനും സഹായിക്കുന്ന ഈ ലഡു പ്രായഭേദമന്യേ ഏതൊരാൾക്കും കഴിക്കാവുന്നതാണ്.
Ladoo Recipe
Ladoo RecipePinterest
Updated on
1 min read

രോ​ഗ്യവും വേണം അതിനൊപ്പം സൗന്ദര്യ സംരക്ഷണവും ഉണ്ടാവണം. ഇതിനായി വിപണിയിൽ വൻവില കൊടുത്ത് പല തരത്തിലുള്ള ഉൽപ്പന്നങ്ങും വാങ്ങി പരീക്ഷിക്കുന്നവർ ധാരാളമുണ്ട്. ഇതിൽ ഭൂരിപക്ഷവും വിദ​ഗ്ധ നിർദ്ദേശമില്ലാതെയാണ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇത് ആരോ​ഗ്യത്തെയും സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കാം.

എന്നാൽ വീട്ടിൽ തന്നെ നമ്മുടെ ആരോ​ഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ സഹായിക്കുന്ന വിവിധ ​ഗുണങ്ങളടങ്ങിയ ഒരു ഹെൽത്തി ലഡു ഉണ്ടാക്കിയാലോ! അമിത വണ്ണം കുറയ്ക്കാനും മുടി തഴച്ചുവളരാനും സഹായിക്കുന്ന ഈ ലഡു പ്രായഭേദമന്യേ ഏതൊരാൾക്കും കഴിക്കാവുന്നതാണ്. വർക്കൗട്ട് ചെയ്യുന്നവർ ദിവസവും ഈ ലഡു കഴിക്കുകയാണെങ്കിൽ വെറും ഒറ്റമാസം കൊണ്ട് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദ‌‌‌ർ പറയുന്നത്.

ചേരുവ

  • നെയ്യ്

  • ഈന്തപ്പഴം

  • ബദാം

  • അണ്ടിപരിപ്പ്

  • വാൾനട്ട്

  • കപ്പലണ്ടി

  • തണ്ണിമത്തൻ വിത്ത്

  • പംകിൻ വിത്ത്

  • വെള്ള എള്ള്

  • പോപ്പി സീഡ്

  • തേങ്ങ ചിരകിയത്

  • ജാതിക്കപ്പൊടി

തെയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിലേക്ക് ഒരു ടീസ്‌പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്ക്ക് പകരം ഒലീവ് ഓയിൽ ചേ‌‌ർത്താലും മതി. അതിലേക്ക് 250 ഗ്രാം കുരുകളഞ്ഞ മൃദുവായ ഈന്തപ്പഴം ചേർക്കുക. ഇവ നന്നായിട്ട് ഇളക്കുക. ഈന്തപ്പഴം അഞ്ച് മിനിട്ടെങ്കിലും ചെറിയ തീയിൽ ഇളക്കിയെടുക്കുക. ശേഷം ഈന്തപ്പഴത്തെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

Ladoo Recipe
അരിയും വിഷമാകുന്ന ആസുര കാലം

ഈന്തപ്പഴം ഇളക്കിയ പാത്രത്തിൽ തന്നെ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുക്കുക. അതിലേക്ക് കാൽ കപ്പ് വീതം ബദാം, അണ്ടിപരിപ്പ്, പിസ്ത, രണ്ട് ടേബിൾ സ്പൂൺ വാൾനട്ട്, കപ്പലണ്ടി എന്നിവ ചേർക്കാം, ശേഷം നന്നായി ഇളക്കണം. ഏകദേശം മൂന്ന് മിനിട്ടെങ്കിലും ഇളക്കുക. തുടർന്ന് മറ്റൊരു പാത്രത്തിൽ വീണ്ടും ഒരു ടീസ്‌പൂൺ നെയ്യ് എടുത്ത് കാൽ കപ്പ് തണ്ണിമത്തൽ വിത്ത്, പംകിൻ വിത്ത്, വെള്ള എള്ള്, രണ്ട് ടീസ്പൂൺ പോപ്പി സീഡ്, രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Ladoo Recipe
ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

അതിനുശേഷം വലിയൊരു പാത്രത്തിലേക്ക് ഈ സാധനങ്ങൾ മാറ്റുക. അതിലേക്ക് ഈന്തപ്പഴവും ഒരു ടേബിൾസ്‌പൂൺ ജാതിക്കപ്പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ലഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ ലഡു ഫ്രിഡ്ജിലോ പുറത്തോ ജലാംശമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്

Summary

Healthy Ladoo for health and skin care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com