വിയർപ്പിന്‍റെ ആരോ​ഗ്യ​ഗുണങ്ങള്‍ 
Health

ശരീരത്തിന്‍റെ എയർ കണ്ടീഷൻ, വിയര്‍പ്പിനുണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍

ചൂടു കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലത്തെ ഏറ്റവും വലിയ പരാതി വിയർക്കുന്നുവെന്നതാണ്. സഹനീയമായ ചൂട് കാരണം അകത്തിരുന്നാലും പുറത്തിരുന്നാലും ശരീരം മുഴുവൻ വിയർത്തു കുളിക്കും. വിയര്‍പ്പ് കാരണമുണ്ടാകുന്ന ദുര്‍ഗന്ധ പ്രശ്‌നം വേറെയും.

എന്നാല്‍ ചൂടു കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയർക്കുക എന്നത്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ എൻഡോർഫിൻ ഉൽപാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു.

വിയര്‍പ്പിന്‍റെ ആരോഗ്യ ഗുണങ്ങള്‍

  • ശരീരത്തിന്‍റെ താപനില ഉയരുമ്പോള്‍ വിയർപ്പ് ഗ്രന്ഥികളിലൂടെ ഈർപ്പം ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുകയും ശരീരതാലനില ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

  • ശരീരത്തിൽ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്ട്രോൾ, ഉപ്പ് തുടങ്ങിയവ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്നു.

  • വിയർപ്പ് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആൻ്റിമൈക്രോബയൽ പെപ്റ്റൈഡുകൾ വിയർപ്പിൽ അടങ്ങിയിട്ടുണ്ട്.

  • വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിൻ ഉൽപാദിപ്പിക്കുന്നു. ഈ 'ഫീൽ-ഗുഡ്' ഹോർമോണുകൾ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവർത്തനത്തിന് ശേഷമുണ്ടാകുന്ന വിയർപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം