റംസാൻ, നവരാത്രി വ്രതങ്ങൾ എടുക്കുന്നവർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ആരോഗ്യം മറക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടുത്ത വേനലായതിനാൽ നിർജലീകരണം തടയാൻ പ്രത്യേക കരുതൽ വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും വെള്ളം തിളപ്പിച്ചശേഷം ആറ്റി ഉപയോഗിക്കുന്നതാണ് നല്ലത്.
ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ്‌കട്ടകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. പുറത്തുനിന്ന് വാങ്ങുന്നവർ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ്‌കട്ടകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നോമ്പില്ലാത്ത രാത്രിസമയങ്ങളിൽ പരമാവധി ശുദ്ധജലം കുടിക്കണം. നിർജലീകരണം തടയാൻ ഇത് സഹായിക്കും.
നോമ്പ് തുറക്കുന്ന സമയങ്ങളിൽ എരിവും പുളിയും അടങ്ങിയ വിഭവങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനുപകരം പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർഥങ്ങളും കൂടുതലായി ഉൾപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കാൻ ഓർക്കണം.
പതിവായി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ നോമ്പെടുക്കാൻ തുടങ്ങുന്നതിന് മുമ്പുതന്നെ ഡോക്ടറെ കണ്ട് മരുന്നുന്റെ സമയമടക്കം ക്രമപ്പെടുത്തണം. ക്ഷീണമോ തലകറക്കം, ഛർദ്ദി പോലുള്ള എന്തെങ്കിലും അസ്വസ്ഥതകളോ തോന്നിയാൽ കൂടുതൽ ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates