പ്രതീകാത്മക ചിത്രം 
Health

രാവിലെ ഒരു പത്ത് മിനിറ്റ് ഇളംവെയിൽ കൊള്ളാം; മൂഡ് നന്നാക്കാനും ഉന്മേഷം കൂട്ടാനും ബെസ്റ്റ് 

വെയിലിന് കാഠിന്യമേറുന്നതിന് മുമ്പ് രാവിലെ കുറച്ചുസമയം സൂര്യപ്രകാശമേല്‍ക്കുന്നതാണ്  ഏറ്റവും അഭികാമ്യം. എന്നും രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ട്ടുച്ചയ്ക്ക് വെയിൽ കൊള്ളുന്നത് സൂര്യാഘാതം അടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നമുക്കെല്ലാവർക്കുമറിയാം. വേനൽക്കാലമായതുകൊണ്ടുതന്നെ സൂര്യനിൽ നിന്ന് രക്ഷപെടാനുള്ള വഴികളാണ് എല്ലാവരും തിരയുന്നത്. സൺസ്ക്രീനും കുടയുമൊക്കെയാണ് പലരുടെയും പ്രധാന ആയുധങ്ങൾ. എന്നാലും ഇളംവെയ‌ൽ കൊള്ളുന്നതിന്റെ ആരോ​ഗ്യനേട്ടങ്ങൾ മറന്നുപോകരുത്. 

‌വെയിലിന് കാഠിന്യമേറുന്നതിന് മുമ്പ് രാവിലെ കുറച്ചുസമയം സൂര്യപ്രകാശമേല്‍ക്കുന്നതാണ്  ഏറ്റവും അഭികാമ്യം. എന്നും രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. ഇതുവഴി ശരീരത്തിന് ആവശ്യമായ വിറ്റമിന്‍-ഡി ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. വിറ്റമിന്‍-ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സാണ് സൂര്യപ്രകാശം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ശരീരം വിറ്റമിൻ-ഡി ഉത്പാദിപ്പിക്കും. ഇത് എല്ലുകളുടെയും പല്ലിന്റെയുമൊക്കെ ആരോ​ഗ്യത്തിന് ആവശ്യമായ കാല്‍സ്യം വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കും. 

‌വിഷാദവും ഉത്കണ്ഠയുമൊക്കെ അകറ്റി മൂഡ് നന്നാക്കാനും വൈറ്റമിൻ ഡി നല്ലതാണ്. തലച്ചോറിലെ സ്വാഭാവിക ആന്റി-ഡിപ്രസന്റുകളുടെ അളവ് കൂട്ടാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്നതാണ് ഇതിന്റെ കാരണം. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. എനര്‍ജി ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച് നല്ല ഉന്മേഷം സമ്മാനിക്കുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി