ONAM SADHYA ONLINE Pinterest
Health

അടുക്കളയിൽ മെനക്കെടേണ്ട, ഓണസദ്യ പാ‍‍ർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

തിരക്കൊഴിവാക്കാനും സമയം ലാഭിക്കാനും ഇന്ന് ഓണസദ്യ ഓൺലൈനായി ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ത്തപ്പൂക്കളവും ഓണക്കോടിയും കളികളുമൊക്കെയായി കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. തിരുവോണ ദിവസം ഓണസദ്യയാണ് പ്രധാന ഭാ​ഗം. എന്നാൽ ദിവസവും അടുക്കളയിൽ കയറുന്നവർക്ക് തിരുവോണ ദിവസമെങ്കിലും റെസ്റ്റ് കൊടുക്കുന്നത് നല്ലതല്ല! തിരക്കൊഴിവാക്കാനും സമയം ലാഭിക്കാനും ഇന്ന് ഓണസദ്യ ഓൺലൈനായി ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. എങ്കിലും ഭക്ഷണത്തിന്റെ ​ഗുണനിലവാരം, ശുചിത്വം, വില, ഡെലിവറി സമയം തുടങ്ങിയ കാര്യങ്ങളിൽ അൽപം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

സദ്യ പാർസൽ വാങ്ങുമ്പോൾ

വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് മാത്രം ഓർഡർ ചെയ്യുക

ഓണസദ്യ ഓർഡർ ചെയ്യുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം. നേരത്തെ അവിടെ നിന്ന് ഭക്ഷണം കഴിച്ചവരുടെ അഭിപ്രായം, ഓൺലൈൻ റിവ്യൂകൾ എന്നിവ പരിശോധിക്കാം. സോഷ്യൽ മീഡിയയിൽ കണ്ട ഒരു പരസ്യം മാത്രം വിശ്വസിച്ച് വലിയ ഓർഡർ നൽകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

മെനു മുൻകൂട്ടി വിശദമായി ചോദിച്ചറിയുക

എല്ലാ ഓണസദ്യകളിലും ഒരേ വിഭവങ്ങളായിരിക്കണമെന്നില്ല. ചിലയിടങ്ങളിൽ 20 വിഭവങ്ങളുണ്ടാകാം, മറ്റുചിലയിടങ്ങളിൽ 30-ലധികം വിഭവങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഓർഡർ നൽകുന്നതിന് മുമ്പ് മെനു വിശദമായി ചോദിച്ചറിയണം.

വില മാത്രം നോക്കി തിരഞ്ഞെടുക്കരുത്

വിലക്കുറവ് കണ്ട് സദ്യ ഓർഡർ നൽകുന്നത് നല്ലതല്ല. വിഭവങ്ങളുടെ എണ്ണം, അളവ്, ഭക്ഷണത്തിന്റെ ഗുണനിലവാരം, പാക്കിങ്, ഡെലിവറി ചാർജ് എന്നിവയെല്ലാം വിലയിരുത്തണം. വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സദ്യയിൽ ഭക്ഷണത്തിന്റെ അളവോ ഗുണനിലവാരമോ കുറവായിരിക്കാനുള്ള സാധ്യതയുണ്ട്.

ഓർഡർ നേരത്തേ ബുക്ക് ചെയ്യുക

അവസാന നിമിഷം ഓർഡർ ചെയ്യാനിരുന്നാൽ ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്ന് സദ്യ ലഭിക്കാതിരിക്കാം. പ്രത്യേകിച്ച് കുടുംബസമ്മേളനത്തിനോ ഓഫീസ് ആഘോഷത്തിനോ വലിയ തോതിൽ സദ്യ ആവശ്യമാണെങ്കിൽ ദിവസങ്ങൾക്കുമുമ്പ് ബുക്ക് ചെയ്യുന്നതാണ് ഉചിതം.

ഭക്ഷണം എത്തിയ ഉടൻ പരിശോധിക്കുക

ഓർഡർ ചെയ്ത വിഭവങ്ങളെല്ലാം ലഭിച്ചിട്ടുണ്ടോ എന്ന് ഭക്ഷണം സ്വീകരിച്ച ഉടൻ പരിശോധിക്കണം. ഓർഡറിൽ ഉൾപ്പെടുത്തിയ പായസം, പപ്പടം, അച്ചാർ, പഴം തുടങ്ങിയ ചെറിയ വിഭവങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ബിൽ അല്ലെങ്കിൽ മെനു നോക്കി പരിശോധിക്കുക. കൂടാതെ ഭക്ഷണപ്പൊതികൾ ചോർന്നിട്ടുണ്ടോ, പാക്കിങ് കേടായിട്ടുണ്ടോ എന്നും പരിശോധിക്കണം.

പാക്കിങ് വൃത്തിയുള്ളതാണോ എന്ന് ശ്രദ്ധിക്കുക

ചൂടുള്ള കറികളും പായസവും സുരക്ഷിതമായ പാത്രങ്ങളിലോ ഭക്ഷ്യയോഗ്യമായ പാക്കിങ്ങിലോ ആയിരിക്കണം. നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിലല്ല ഭക്ഷണമെന്ന് ഉറപ്പാക്കണം. ചൂടുള്ള ഭക്ഷണം നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല അടിസ്ഥനത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അലർജിയോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ മുൻകൂട്ടി അറിയിക്കുക

ചിലർക്ക് നിലക്കടല, ചില ഭക്ഷ്യവസ്തുക്കൾ, നെയ്യ് തുടങ്ങിയവയോട് അലർജി ഉണ്ടാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മധുരം, ഉപ്പ്, എണ്ണ എന്നിവയുടെ അളവ് ശ്രദ്ധിക്കേണ്ടി വരാം. ഇത്തരം പ്രത്യേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ ഓർഡർ നൽകുമ്പോൾ സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കുക.

ഭക്ഷണം ഏറെ നേരം പുറത്തുവയ്ക്കരുത്

സദ്യ എത്തിയ ശേഷം മണിക്കൂറുകളോളം മുറിയിലെ താപനിലയിൽ തുറന്നുവയ്ക്കുന്നത് ഭക്ഷണം കേടാകാൻ കാരണമാകും. ചൂടോടെ കഴിക്കേണ്ട വിഭവങ്ങൾ ചൂടോടെ തന്നെ വിളമ്പുന്നതാണ് നല്ലത്. ശേഷിക്കുന്ന ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുകയും ആവശ്യമെങ്കിൽ വേഗത്തിൽ തണുപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കുകയും വേണം. പ്രത്യേകിച്ച് പായസം, തേങ്ങാപ്പാൽ ചേർന്ന കറികൾ എന്നിവ സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണം.

വീണ്ടും ചൂടാക്കുമ്പോൾ ശ്രദ്ധിക്കുക

ശേഷിക്കുന്ന ഭക്ഷണം വീണ്ടും ഉപയോഗിക്കുമ്പോൾ ആവശ്യമായ അളവ് മാത്രം എടുത്ത് നന്നായി ചൂടാക്കിയ ശേഷം കഴിക്കുക. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും വീണ്ടും തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Things to check before ordering Onam sadya online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓരോ രൂപമാറ്റത്തിനും 5000വീതം; പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; നടപടി കടുപ്പിച്ച് എംവിഡി

6, 6, 6, 6... 47 പന്തിൽ 8 സിക്സ്, 6 ഫോർ 94 റൺസ്... കത്തിക്കയറി 'ക്യാപ്റ്റൻ'!

ഭക്തിസായൂജ്യം, ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍; നാളെ ഓണപ്പുടവ സമര്‍പ്പണം, ദര്‍ശന നിയന്ത്രണം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ