ആരോഗ്യമുള്ളതും മിനുസമുള്ളതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്, എന്നാല്‍ തിരക്കും മടിയും കാരണം മുടിക്ക് ആവശ്യമായ പരിപാലനം നല്‍കാന്‍ മിക്കയാളുകള്‍ക്കും സാധിക്കാറില്ല. എന്ന് കരുതി മുടിയുടെ ലുക്കിലും ആരോഗ്യത്തിനും വിട്ടുവീഴ്ച പാടില്ലല്ലോ! മുടിയുടെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഇന്ന് മിക്കയാളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റുകള്‍.
കെരാറ്റിന്‍ ചര്‍മത്തിലും മുടിയിലും നഖത്തിലുമെല്ലാമുള്ള പ്രൊട്ടീനാണ്. മുടിയില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് നടത്തുമ്പോള്‍ അല്പം കൂടി കെരാറ്റിന്‍ മുടിയിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് മുടി മിനുസമുള്ളതും കെട്ടുപിണയാത്തതുമാക്കും. ചികിത്സ സാധാരണയായി ഒന്ന് മുതൽ മൂന്ന് മണിക്കൂർ എടുക്കുകയും ഏകദേശം 6 മാസം നീണ്ടു നിൽക്കുകയും ചെയ്യും. കെരാറ്റിൻ ചികിത്സ മുടിയുടെ രൂപം താൽക്കാലികമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫോര്‍മാല്‍ഡിഹൈഡ്
ക്രീം ഫോർമാൽഡിഹൈഡ് അല്ലെങ്കിൽ മെത്തിലീൻ ഗ്ലൈക്കോൾ എന്ന ഒരു കെമിക്കലാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഫോര്‍മാല്‍ഡിഹൈഡ് അറിയപ്പെടുന്ന ഒരു കാര്‍സിനോജന്‍ ആണ്. അതായത്, കാന്‍സറിന് കാരണമോ, കാന്‌സര് വളരാന് സഹായിക്കുന്നതോ ആയത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇതുസംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡ് എന്ന് നേരിട്ട് സൂചിപ്പിക്കാതെ ആല്‍ഡിഹൈഡ്, ബോണ്ടഡ് ആല്‍ഡിഹൈഡ്, ഫോര്‍മിക് ആല്‍ഡിഹൈഡ്, മെഥനെജിയോള്‍, മെഥനാള്‍, മീഥൈല്‍ ആല്‍ഡിഹൈഡ് തുടങ്ങിയ പേരുകളിലായിരിക്കും സൂചിപ്പിക്കുക.
ഗ്ലൈഓക്‌സിലിക് ആസിഡ്
എന്നാൽ ഫോർമാൽഡിഹൈഡ് രഹിതമാക്കാൻ ഹെയർ സ്‌ട്രെയ്‌റ്റനിങ് ഉൽപ്പന്നങ്ങളിൽ ഗ്ലൈഓക്‌സിലിക് ആസിഡ് ചേർക്കാറുണ്ട്. ഫേസ് ക്രീമുകളിലും സെറമുകളിലും ഉപയോഗിക്കുന്ന വളരെ സാധാരണമായ ഘടകമാണിത്. ഇത്തരം ചികിത്സകളിൽ, വലിയ അളവിൽ രാസവസ്തുക്കൾ ഉപയോഗിക്കുകയും തലയോട്ടിയിൽ നിന്ന് രക്തപ്രവാഹത്തിലേക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് വൃക്കയിൽ നിക്ഷേപിക്കുകയും ഗുരുതരമായ വൃക്ക തകരാറുണ്ടാക്കുകയും ചെയ്യുന്നു. അക്യൂട്ട് ഓക്സലേറ്റ് നെഫ്രോപതി എന്നും ഈ അവസ്ഥയെ അറിയപ്പെടുന്നു.
മാത്രമല്ല, ഗ്ലൈഓക്‌സിലിക് ആസിഡ് മൂലം സ്കാൽപ്പിൽ പ്രകോപിപ്പിക്കലിനും അലർജി പ്രതിപ്രവർത്തനങ്ങൾക്കും പുറമേ, കെരാറ്റിൻ ഹെയർ ട്രീറ്റ്‌മെൻ്റിൻ്റെ അമിത ഉപയോഗം മുടിയുടെ വരൾച്ച, പൊട്ടൽ, പിളർപ്പ് എന്നിങ്ങനെയുള്ള മുടിക്ക് കേടുപാടുകൾ വരുത്താമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates