ഹോട്ടലിൽ അല്ലെങ്കിൽ റെസ്റ്റോറൻ്റുകളിൽ പോകുമ്പോൾ ബാക്കിയാവുന്ന ഭക്ഷണം പാഴ്സൽ വാങ്ങുന്ന ശീലം മിക്കവാറും ആളുകൾക്കുണ്ട്. കൂടാതെ വീട്ടിലേക്ക് ഭക്ഷണം ഓൺലൈൻ ആയും പാഴ്സൽ വാങ്ങുന്നവരുമുണ്ട്.
എന്നാൽ എത്ര നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങിയാലും ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കവർ അല്ലെങ്കിൽ കണ്ടെയ്നർ തുറന്ന നിലയിലാണോ, ചോർച്ചയുണ്ടോ എന്ന് പരിശോധിക്കുക. ചൂടുള്ള ഭക്ഷണം ശരിയായി പാക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
പാഴ്‌സല്‍ വാങ്ങി മണിക്കൂറുകളോളും ഭക്ഷണം കവറില്‍ തന്നെ സൂക്ഷിച്ച ശേഷം കഴിക്കുന്ന ശീലം ഒഴിവാക്കണം.
ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചമ്മന്തി പോലുള്ള തണുത്ത സാധനങ്ങള്‍ ഉടന്‍ തന്നെ വേര്‍ത്തിരിച്ചു വെക്കുക.
ഭക്ഷണത്തിനൊപ്പം കിട്ടുന്ന മയോണൈസില്‍ മുട്ട ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ പരാമവധി ഒരു മണിക്കൂറിനകം തന്നെ ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.
പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം ഒന്നില്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
തുറന്നു വെച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
ഭക്ഷണത്തിന്റെ രുചിയിലോ മണിത്തിലോ നിറത്തിലോ വ്യത്യാസം വന്നാല്‍ കഴിക്കരുത്.
ഉടൻ കഴിക്കാത്ത ഭക്ഷണം സാധാരണയായി സുരക്ഷിതമായ സമയത്തിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. വീണ്ടും കഴിക്കുമ്പോൾ നന്നായി ചൂടാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates