Onam Sadya calorie count Pinterest
Health

ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?

എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നിങ്ങനെ ആറ് രസങ്ങൾ ചേരുന്നതാണ് സമ്പൂര്‍ണമായ സദ്യ എന്നാണ് ആയുർവേദം പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദ്യ ഇല്ലാതെ എന്ത് ഓണം! ഇഞ്ചിക്കറി മുതൽ പായസം വരെ മൊത്തത്തിൽ 26 കൂട്ടം വിഭവങ്ങളാണ് പരമ്പരാ​ഗത ഓണസദ്യയിൽ ഉൾപ്പെടുന്നത്. കാലം മുട്ടോട്ടു പോകുന്തോറും വിഭവങ്ങളുടെ എണ്ണം ചുരുങ്ങി, ഇപ്പോൾ 12 കൂട്ടം വിഭവങ്ങളാണ് സാധാരണ ഓണസദ്യയിൽ വിളമ്പുന്നത്. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നിങ്ങനെ ആറ് രസങ്ങൾ ചേരുന്നതാണ് സമ്പൂര്‍ണമായ സദ്യ എന്നാണ് ആയുർവേദം പറയുന്നത്.

പല വിഭവങ്ങൾ ചോറിനൊപ്പം ചേർത്ത് കഴിക്കുമ്പോൾ പോഷകസമൃദ്ധമായിരിക്കുമെന്നതിൽ സംശയമില്ല, എന്നാൽ കലോറിയുടെ കാര്യമോ? ഓണസദ്യ കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്ര കലോറിയാണ് എത്തുന്നതെന്ന് പരിശോധിക്കാം.

ഇലയിൽ വിളമ്പുന്ന 12 കൂട്ടം വിഭവങ്ങളും ചോറും കൂടിയാകുമ്പോൾ ഏതാണ്ട് 2000 കിലോയ്ക്ക് മുകളിൽ കലോറി ഉണ്ടാകും. ഒരു ദിവസം പുരുഷന്മാർക്ക് ഏകദേശം 1800-2000 കലോറിയും സ്ത്രീകൾക്ക് 1800 കലോറിയുമാണ് ആവശ്യമായിട്ടുള്ളത്. കലോറിയാണ് ശരീരം ഊർജ്ജമായി ഉപയോ​ഗിക്കുന്നത്. എന്നാല്‍ ഭക്ഷണത്തിലൂടെ കിട്ടുന്ന കലോറി ഉദാസീനമായ ജീവിതശൈലി കാരണം അധികം വരുന്നത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. ഇത് ക്രമേണ അമിതവണ്ണം, ഹൃദയസ്തംഭനം, ഹൃദാഘാതം, പ്രമേഹം പോലുള്ള രോ​ഗാവസ്ഥയിലേക്ക് നയിക്കും.

ഓണസദ്യയിൽ അടങ്ങിയിരിക്കുന്ന വിഭവങ്ങളുടെ കലോറി അറിഞ്ഞിരിക്കുന്നത് ശരീരത്തിലെത്തുന്ന കലോറിയെ കൂടുതൽ ഉപയോ​ഗപ്പെടുത്താനും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരവുമായിരിക്കും.

സദ്യയിലെ ഓരോ വിഭവങ്ങളുടെയും കലോറി

  • കായ വറുത്തത് : 4 എണ്ണം - 50 കലോറി

  • ശർക്കരവരട്ടി : 4 എണ്ണം - 100 കലോറി

  • പഴം: ഒന്ന് ( ഞാലിപ്പൂവൻ പാളയംകോടൻ)- 50 കലോറി

  • തോരൻ (കാബേജ്, കാരറ്റ് ): മൂന്ന് ടേബിൾ സ്പൂൺ - 70 കലോറി

  • ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 70 കലോറി

  • അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കലോറി

  • പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കലോറി

  • കിച്ചടി: രണ്ട് ടേബിൾ സ്പൂൺ - 50 കലോറി

  • കൂട്ടുകറി : രണ്ട് ടേബിൾ‍ സ്പൂൺ: 100 കലോറി

  • അവിയൽ: ഒരു കപ്പ് : 150 കലോറി

  • ഓലൻ: രണ്ട് ടേബിൾ സ്പൂൺ 80 കലോറി.

  • ചോറ് ( കുത്തരി ): ഒന്നര കപ്പ് - 260 കലോറി.

  • പരിപ്പ് : ഒരു കപ്പ്- 60 കലോറി.

  • നെയ്യ്: ഒരു ടീസ്പൂൺ - 45 കലോറി.

  • പപ്പടം : രണ്ടെണ്ണം - 120 കലോറി.

  • സാമ്പാർ: ഒരു കപ്പ് - 60 കലോറി.

  • കാളൻ: അരക്കപ്പ് - 40 കലോറി.

  • രസം : ഒരു കപ്പ് - 30 കലോറി.

  • പായസം : പാൽ പായസം - ഒരു കപ്പ് -200 കലോറി.

  • പായസം : ശർക്കര പായസം - ഒരു കപ്പ് 220 കലോറി.

  • മോര് : ഒരു കപ്പ്- 35 കലോറി.

This Onam, be aware of the calorie intake before feasting on sadyas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

കണ്ണൂരിൽ കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങി; മയക്കുവെടിവെച്ചു

'അനു​ഗ്രഹത്തിനായി ഞാൻ തല കുനിച്ചു, സന്യാസി എന്റെ മുതുകത്ത് അടിച്ചു'; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് നടൻ

എസ്ബിഐ അക്കൗണ്ട് ഉള്ളവര്‍ ശ്രദ്ധിക്കുക; ഒക്ടോബര്‍ മുതല്‍ പണം പിന്‍വലിക്കുമ്പോള്‍ പോക്കറ്റ് കീറും

ദേവസ്വം സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും കാര്‍ വാങ്ങാനും ചെലവിട്ടത് 28.44 ലക്ഷം; ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി