Black Tea, fat loss Pexels
Health

പൊണ്ണത്തടി കുറയണമെങ്കിൽ വയറു ശരിയാകണം; കൊഴുപ്പ് കുറയ്ക്കാൻ ഈ മൂന്ന് ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Author : സമകാലിക മലയാളം ഡെസ്ക്

രോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ഡയറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്നതു പോലെ തന്നെ ചിലത് ശരീരത്തിൽ നിന്ന് കൊഴുപ്പിനെ നീക്കാൻ സഹായിക്കും.

പ്രമുഖ പോഷകാഹാര വിദഗ്ധയായ അനുപമ മേനോൻ കൊഴുപ്പിനെ ഒഴിവാക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇവ ആഴ്ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ഡയറ്റിൽ ചേർക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അനുപമ പറയുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആരോഗ്യകരമായ കുടൽ എന്നാൽ, മെച്ചപ്പെട്ട മെറ്റബോളിസം, സുഗമമായ ദഹനം എന്നാണ്.

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ പ്രധാനമാണ്. പുളിപ്പിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ലി, ദോശ, കൂടാതെ തൈര്, അച്ചാറുകൾ പോലുള്ളവ വയറിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

ഗട്ട് ഫ്രെണ്ട്ലി ഡ്രിങ്ക്

കറുവപ്പട്ടയോടൊപ്പം ഗ്രീൻ ടീയോ നാരങ്ങയോടൊപ്പം ആപ്പിൾ സിഡറും ചേർന്ന പാനീയമോ ട്രൈ ചെയ്യാവുന്നതാണ്. രാവിലെ ഗ്രീൻ ടീയും ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ മുമ്പ് ആപ്പിൾ സിഡറും കുടിക്കാം.

പച്ചക്കറി എത്ര കഴിക്കുന്നു

ഭക്ഷണത്തിൻ്റെ 70 മുതൽ 80 ശതമാനം പച്ചക്കറിയായിരിക്കാൻ ശ്രദ്ധിക്കുക. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.

‘Three foods you should eat at least 4 times a week or daily to speed up fat loss’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT