NUTS, Diabetes Pinterest
Health

എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ? പ്രമേഹരോ​ഗികൾക്ക് പറ്റിയ മൂന്ന് സ്നാക്സ്

വെള്ളക്കടലയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രു വീട്ടിൽ കുറഞ്ഞത് ഒരു പ്രമേഹ രോ​ഗിയെങ്കിലുമുണ്ടാകുമെന്ന അവസ്ഥയിലാണ് കേരളം. പ്രമേഹരോ​ഗികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണക്കാര്യത്തിലാണ്. അന്നജം കുറഞ്ഞതും നാരുകൾ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങൾ വേണം പ്രമേഹ രോ​ഗികൾ കഴിക്കാൻ. കൂടാതെ ഭക്ഷണത്തിന്റെ ​ഗ്ലൈസെമിക് സൂചികയും കുറവായിരിക്കണം. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് ലഘുഭക്ഷണങ്ങള്‍ ഇതാ...

വെള്ളക്കടല

വെള്ളക്കടലയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കടല വേവിച്ച് കഴിക്കുന്നത് പ്രമേഹ രോ​ഗികളിൽ നല്ലതാണ്. ഇതിൽ അടങ്ങിയ മ​ഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പിന്റെ അംശം, സിങ്ക്, കോപ്പർ എന്നിവ എല്ലുകളുടെ ആരോ​ഗ്യത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.

നട്സ്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.

Diabetes: Three Snacks that can eat diabetic patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

'ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ?, വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?'

ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

'അങ്ങനെ ഒപിയത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി, അപ്പോഴാണ് ഈ വില്ലൻമാരും ഉണ്ടായത്'; ‘ഡ്രാഗൺ’ ഗ്ലിംപ്‌സിൽ തിളങ്ങി ബിജു മേനോനും

SCROLL FOR NEXT