ഉറക്കമില്ലായ്മ ഇന്ന് ഉയര്‍ന്നു വരുന്ന വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സർജനായ ഡോ. ബ്രയാൻ ഹോഫ്ലിംഗർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
നമ്മുടെ തലച്ചോറിന്‍റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡോ. ബ്രയാൻ ഹോഫ്ലിംഗർ ചൂണ്ടിക്കാണിക്കുന്നു.
ഒരു ദിവസത്തെ ഉറക്ക കുറവു പോലും തുടര്‍ന്നുള്ള ദിവസങ്ങളെ ബാധിക്കും. ഇത് കഠിനമായ ക്ഷീണത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാനം.
ഉറക്കക്കുറവ് എങ്ങനെ പരിഹരിക്കാം
വെറും മൂന്ന് ശീലങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് പരിഹരിക്കാനാകുമെന്നാണ് ഡോ. ബ്രയാൻ ഹോഫ്ലിംഗർ പറയുന്നത്.
ജലാംശം നിലനിര്‍ത്തുക, ഇത് ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും.
പ്രകൃതിദത്ത വെളിച്ചം കൊള്ളുക.
ഓരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
ഇവ നിങ്ങളുടെ ഉറക്ക കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല, ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഭക്ഷണക്രമത്തില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. മഗ്നീഷ്യത്തിന്‍റെ കുറവ് ഇന്‍സോമിയ പോലുള്ള അവസ്ഥകളെ വഷളാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates