Thyroid problems Meta AI Image
Health

തൈറോയ്ഡ് പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഈ 5 വ്യായാമങ്ങൾ മുടക്കരുത്

ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

രീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്.

ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ക്യൂറിയസ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മരുന്നുകൾക്ക് പുറമെ ആരോ​ഗ്യകരമായ ജീവിതശൈലിയും തൈറോയ്ഡ് ആരോ​ഗ്യത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് ക്യൂറിയസ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. തൈറോയ്ഡ് പ്രശ്നങ്ങളെ ഒരുകൈ അകലത്തിൽ നിർത്താൻ ഈ 5 വ്യായാമങ്ങൾ ദൈനംദിനം ഉൾപ്പെടുത്തുന്നത് ആരോ​ഗ്യകരമാണെന്നും പഠനം വ്യക്തമാക്കുന്നു.

നടക്കാം

തൈറോയ്ഡിൻ്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് ഉപാപചയം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ക്ഷീണം അകറ്റാനും സഹായിക്കും. ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് ശരീരഭാരം നിയന്ത്രിക്കാനും നടത്തം നല്ലതാണ്. ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ ഉത്കണ്ഠ കുറയ്ക്കാനും നടത്തം ശീലമാക്കാം.

യോഗ

യോഗ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴുത്തിൻ്റെ ഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ശാരീരിക ചലനത്തിനും യോഗ പതിവായി ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണമായ സമ്മർദ്ദം കുറയ്ക്കാൻ യോഗ സഹായിക്കുന്നു.

മസിൽ ട്രെയിനിങ്

തൈറോയ്ഡ് രോഗങ്ങളിൽ പേശി ദൗർബല്യവും സന്ധിവേദനയും സാധാരണയായി കാണപ്പെടാറുണ്ട്. സ്ക്വാറ്റുകൾ, ലഞ്ചുകൾ, ചെറിയ തോതിൽ വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ഏറ്റവും ഫലപ്രദമായ വ്യായാമങ്ങൾ. ഡംബെല്ലുകളും ഉപയോഗിക്കാം

നീന്തൽ

നീന്തൽ സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ഒരു വ്യക്തിയുടെ പൊതുവായ ഹൃദയാരോഗ്യം, പേശികൾ എന്നിവയെ മെച്ചപ്പെടുത്തുന്നു.

സൈക്ലിങ്ങ്

ഹൃദയാരോഗ്യത്തിന് സൈക്ലിങ് വളരെ നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡ് രോഗികൾക്ക് കലോറി എരിയിച്ചുകളയാൻ സൈക്ലിങ്ങ് സഹായിക്കും. അതുവഴി അവരുടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ഹൈപ്പർതൈറോയിഡിസമുള്ളവരെ സംബന്ധിച്ച് എനർജി ലെവൽ ബാലൻസ് ചെയ്യുന്നതിന് സൈക്ലിങ്ങ് സഹായിക്കും.

Thyroid problems 5 best exercises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണു; സ്‌കൂള്‍ ബസ് കയറി ഇങ്ങി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; വിഡിയോ

'ഡോ ശ്രീലീല', എംബിബിഎസ് വിജയകരമായി പൂർത്തിയാക്കി നടി; അഭിനന്ദനപ്രവാഹം

എൻ‌ടി‌പി‌സിയിൽ 515 ഒഴിവുകൾ, എൻജിനിയറിങ് ബിരുദധാരികൾക്ക് അവസരം; ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

SCROLL FOR NEXT